സമീറലി സാറിനെ സ്ഥലം മാറ്റിയതോ ? സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തം.


ജനമൈത്രി പോലീസ് എന്താണെന്ന് തൃത്താലക്കും കേരളത്തിനും പരിചയപ്പെടുത്തിയ ജനമൈത്രി ബീറ്റ് ഓഫീസർ സമീറലി സാറിനെ സ്ഥലം മാറ്റിയതിൽ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തം. മുജീബ് തൃത്താലയുടെ ഫേസ്‌ബുക്ക് കുറിപ്പ്:

ജനമൈത്രി പോലീസ് എന്തെന്ന് ജനങ്ങൾക്ക് പരിജയപ്പെടുത്തിയ സമീറലി സാറിന് സ്നേഹാശംസകൾ..

തൃത്താലയിൽ നിന്നും സ്ഥലം മാറിപോവുന്നു എന്ന് കേട്ടപ്പോൾ ഒരു വിഷമം തോന്നി, അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞത് സ്ഥലം മാറ്റിയതാണെന്നാണ്.

ജനസംരക്ഷകരാവുമ്പോഴും ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്ന
ഒത്തിരി പോലീസുകാർക്ക് സംഭവിക്കുന്ന ഒന്നാണ് ഈ സ്ഥലം മാറ്റം. അതിൽ നാടിനൊരു താങ്ങായിരുന്ന പൊലീസുകാരനേയും സ്ഥലം മാറ്റി എന്നറിഞ്ഞപ്പോൾ എന്തോ ഒരു വിഷമം തോന്നി. എവിടെയാണെങ്കിലും നല്ലത് മാത്രം വരട്ടെ.നന്മകൾ ഉണ്ടാവട്ടെ...
സമീറലിസാർ ചെർപ്പുളശ്ശേരിയിലേക്കാണ് സ്ഥലം മാറി പോയിരിക്കുന്നത്. സ്ഥലം മാറി പോയി എന്ന് പറയുന്നതിലും നല്ലത് സ്ഥലം മാറ്റി പറഞ്ഞയച്ചു എന്ന് പറയുന്നതാവും. അദ്ദേഹത്തെ സ്ഥലം മാറ്റാൻ വേണ്ടി പ്രയത്നിച്ചത് ആരാണെങ്കിലും അവരുടെ ഉള്ളിൽ ഉണ്ടായത് രാഷ്ട്രീയ എതിർപ്പോ, അല്ലങ്കിൽ വ്യെക്തി വൈര്യാഗ്യമോ ഇനി മറ്റെന്ത് തന്നെയാണെങ്കിലും കേട്ടത് സത്യമാണെങ്കിൽ അതിന് വേണ്ടി പ്രയത്നിച്ച അധികാരികൾക്ക് നല്ല നമസ്കാരം.

അധികാരം കയ്യിലുണ്ടെങ്കിൽ എന്തും ചെയ്യാൻ കഴിയുമെന്ന് തെളിയിച്ചു പോരുന്ന ഈ കാലഘട്ടത്തിൽ ജനങ്ങൾക്ക് നന്മകൾ ഏറെ ചെയ്ത ഈ പോലീസുകാരനേയും സ്ഥലം മാറ്റി എന്ന് പറയുന്നതിൽ അത്ഭുതമില്ല. അധികാരം കൊണ്ട് ആര് ചെയ്താലും ചെയ്യിച്ചാലും ഇത് എക്കാലത്തും കക്ഷത്തുണ്ടാവില്ല എന്നോർമ്മയിരിക്കട്ടെ.
ജനമൈത്രി പോലീസ് എന്താണെന്ന് തൃത്താലക്കും കേരളത്തിനും പരിചയപ്പെടുത്തിയ ഓഫീസർമാരിൽ ഒരാളാണ് സമീറലി. ഈ കോവിഡ് കാലത്ത് സ്വന്തം ജീവന് പോലും വില കല്പിക്കാതെ സേവനങ്ങൾ ചെയ്ത സമീറലിയെയും ജിജോമോനെയും തൃത്താലക്കാർക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. സ്വന്തം സുഖ സൗകര്യങ്ങൾ നോക്കി അച്ഛനമ്മമാരെ ഉപേക്ഷിച്ച് ഒറ്റപ്പെട്ട് കിടക്കുന്ന വൃദ്ധരായവരെ കണ്ടെത്തി സംരക്ഷണം നൽകുന്ന ഒരു മാതൃകാപരമായ പ്രവർത്തനം കേരളം കണ്ടതാണ്.

പ്രായമായവർക്ക് മുന്നിൽ ഒരു മകനെ പോലെ സ്നേഹം നൽകിയതും ചെറുപ്പക്കാർക്ക് ആവശ്യമായ ഉപദേശങ്ങൾ നൽകിയും ജനമനസ്സുകളിൽ ഇടം പിടിച്ച വ്യെക്തിയാണ് സമീറലി. സമൂഹത്തിന്റെ നന്മക്ക് വേണ്ടിയുള്ള ബോധവൽകരണ ക്ലാസ്സുകൾ നടത്തിയും, വിദ്യാർത്ഥികൾക്ക് നേർവഴികൾ പറഞ്ഞു കൊടുത്തും ഒരു നാടിനെ തന്നെ നെഞ്ചിലേറ്റിയ ആ നല്ല മനസ്സിനെയാണ് ഇന്ന് മറ്റൊരു സ്ഥലത്തേക്ക് മാറി പോവേണ്ടി വന്നത്.

ഒരു പോലീസുകാരനെ കണ്ടാൽ പേടിച്ചിരുന്ന ജനമനസ്സുകളിൽ ഞാനും നിങ്ങളിൽ ഒരുവനാണെന്ന് പറഞ്ഞു കൊണ്ട് സംരക്ഷിക്കാൻ കാട്ടുന്ന മനസ്സുണ്ടല്ലോ അതൊന്നും എല്ലാ പോലീസുകാർക്കും കിട്ടിക്കോളണമെന്നില്ല. കൂടുതൽ ജനസേവനം നടത്തുമ്പോഴും കൂടുതൽ ജനങ്ങളോട് അടുത്തിടപിഴകുമ്പോഴും തെറ്റുകൾ കണ്ടാൽ അതിനെ തിരുത്തിക്കാനും മനസ്സു കാണിക്കുന്ന ഈ നന്മ നിറഞ്ഞ മനസ്സിനെ പ്രവാസികൾക്കും ഏറെ ഇഷ്ടമാണ്.

തൃത്താലയിൽ വന്നത് മുതലുള്ള ജനങ്ങളോടുള്ള ഇടപെടൽ കൊണ്ട് ഇന്നും ഒരു മോശക്കാരനായ പോലീസുകാരൻ എന്നാരും പറയുന്നത് കേട്ടിട്ടില്ല. എന്നിട്ടും ഇദ്ദേഹത്തെ ആരൊക്കെയോ ചേർന്നു സ്ഥലം മാറ്റിച്ചു എന്ന് കേട്ടപ്പോൾ വലിയ വിഷമം തോന്നി.
നല്ലത് ചെയ്യുന്നവരുടെ ഉയർച്ചകൾ കാണാൻ ആഗ്രഹിക്കാത്ത കുബുദ്ധികൾക്ക് തോന്നിയ ഈ മാറ്റി പറഞ്ഞയക്കൽ കൊണ്ട് അദ്ദേഹത്തെ ഇഷ്ടപ്പെട്ട കുറെ പേർക്ക് വിഷമമാകുമെങ്കിലും പോകുന്നിടം എല്ലാ സൗഭാഗ്യങ്ങളും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. നല്ലൊരു വ്യെക്തിത്വം എന്ന ജനബഹുമതി അദ്ദേഹത്തിന് തൃത്താലയിൽ നിന്ന് നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ തീർച്ചയായും അദ്ദേഹം നല്ലൊരു ഉയർന്ന പോലീസ് ഉദ്യോഗസ്ഥനാവും എന്നാണ് എന്റെ വിശ്വാസം. അന്ന് കലങ്ങിമറിയുന്ന അധികാര വർഗ്ഗങ്ങൾക്ക് അദ്ദേഹത്തെ സല്യൂട്ട് ചെയ്യേണ്ടി വരും. തീർച്ച..
നല്ല മനസ്സുകൾ ഉള്ളവർക്ക് എവിടെ ചെന്നാലും നല്ല മനസ്സുകളെ തിരിച്ചറിയാൻ കഴിയും. നന്മകൾ മാത്രം ഉണ്ടാവട്ടെ..
പ്രിയ സമീറലി സാറിന് സ്നേഹത്തോടെ.. ❤️❤️❤️
മുജീബ് തൃത്താല - ജിദ്ദ

Below Post Ad