പി.കുഞ്ഞാവു ഹാജിക്ക് എടപ്പാളില്‍ സ്വീകരണം നൽകി


വ്യാപാരി വ്യവസായി  ഏകോപന സമിതിയുടെ പുതിയ പ്രസിഡന്‍റായി തെരഞ്ഞെടുത്ത പി.കുഞ്ഞാവു ഹാജിക്ക് എടപ്പാളിൽ സ്വീകരണം നൽകി. യൂണിറ്റ് ഭാരവാഹികൾ സംസ്ഥാന പ്രസിഡണ്ടിനെ പൊന്നാട അണിയിച്ചു.

 ഇ പ്രകാശ്, ശങ്കരനാരായണൻ, അസീസ് കരിമ്പനക്കൽ, ഫിറ്റുവെൽ ഹസ്സൻ, ബൈനേഷ്, മുഹ്സിൻ, ശബരി വേലപ്പൻ തുടങ്ങിയവർ നേതൃത്വം നൽകി. മലപ്പുറം തൃശ്ശൂർ ജില്ലാ അതിർത്തിയായ കോലിക്കരയിൽ  മലപ്പുറം ജില്ലയിലെ ആദ്യ സ്വീകരണം നൽകി. തുടർന്ന്  പാവിട്ടപ്പുറം ചങ്ങരംകുളം എടപ്പാൾ എന്നിവിടങ്ങളിൽ സ്വീകരണം നൽകി. 

അന്തരിച്ച ടി.നസറുദ്ദീന് പകരമാണ് കുഞ്ഞാവു ഹാജിയെ തെരഞ്ഞെടുത്തത്. നിലവിൽ മലപ്പുറം ജില്ലാ പ്രസിഡന്‍റും സംസ്ഥാന വൈസ് പ്രസിഡന്‍റുമാണ് ഇദ്ദേഹം. സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സരയുടെ നേതൃത്വത്തിൽ കൂടിയ യോഗത്തിൽ ഐകകണ്ഠേനെയാണ് കുഞ്ഞാവു ഹാജിക്ക് പ്രസിഡന്‍റിന്‍റെ ചുമതല നൽകാൻ തീരുമാനമായത്. താൽക്കാലിക ചുമതലയാണ് നൽകിയിരിക്കുന്നത്.


Tags

Below Post Ad