ആനക്കരയിൽ ഹൈടെക്ക് തണ്ണീർമത്തൻ കൃഷിക്ക് തുടക്കമായ്


ആനക്കര ഗ്രാമപഞ്ചായത്ത് കൃഷിഭവൻ സ്റ്റാഗേർഡ് ക്ലസ്റ്റർ  പദ്ധതി പ്രകാരം ഉമ്മത്തൂരിൽ തണ്ണീർമത്തൻ കൃഷിക്കും തുടക്കമായ്. കൃഷിയുടെ തൈ നടീൽ ഉദ്ഘാടനം ആനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ മുഹമ്മദ് നിർവ്വഹിച്ചു.ഗ്രാമ പഞ്ചായത്തംഗം ജ്യോതി ലക്ഷ്മി അധ്യക്ഷയായി.

നാസർ കാവുംപുറത്ത് എന്ന കർഷകനാണ് ഹൈടെക്ക് ഇറിഗേഷൻ സംവിധാനങ്ങളുപയോഗിച്ച് കൊണ്ട്  ഒന്നര ഏക്കറിൽ NS 295 എന്ന ഹൈബ്രിഡ് ചക്കരമത്തൻ കൃഷിയിറക്കുന്നത്.

തണ്ണീർമത്തൻ കൂടാതെ വെണ്ട,പയർ തുടങ്ങിയ വളരെയേറെ പച്ചക്കറിയിനങ്ങളും ജൈവ കാർഷിക രീതികള വലംബിച്ചു കൊണ്ട് നാസർ ഇതിനോടകം വിളവിറക്കി കഴിഞ്ഞിട്ടുണ്ട്. ചടങ്ങിൽ കൃഷി ഓഫിസർ എം പി സുരേന്ദ്രൻ, സീനിയർ അഗ്രിക്കൾച്ചർ അസിസ്റ്റൻറ് ഗിരീഷ്.സി തുടങ്ങിയവർ സംബന്ധിച്ചു.



Tags

Below Post Ad