ആറങ്ങോട്ടുകരയിലെ ബസ്സ് കാത്തിരിപ്പ് കേന്ദ്രം അന്യായമായി സ്വകാര്യ വ്യക്തി പൊളിച്ചു മാറ്റിയതിൽ പ്രതിഷേധിച്ച് SDPI തിരുമിറ്റക്കോട് പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി..
വർഷങ്ങളായി നാട്ടുകാർ ബസ് കാത്തിരുന്ന വെയിറ്റിങ് ഷെഡ് പഞ്ചായത്ത് ഭരണസമിതിയുടെയും PWDയും മൗന സമ്മതത്തോടെ ആറങ്ങോട്ടുകരയിലെ സ്വകാര്യ വ്യക്തി ഇന്നലെ രാത്രി പൊളിച്ചുമാറ്റിയിട്ടും ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല
അന്യായമായി പൊളിച്ചു മാറ്റിയ ബസ്സ് വെയ്റ്റിംഗ് ഷെഡ് യഥാസ്ഥാനത്ത് പുനഃസ്ഥാപിക്കുന്നത് വരെ ശക്തമായ സമരപരിപാടികളുമായി SDPI മുന്നിലുണ്ടാവുമെന്ന് പ്രകടനത്തിന്റെ സമാപനത്തിൽ സംസാരിച്ച ജില്ലാ പ്രസിഡന്റ് ഷെഹീർബാബു ചാലിപ്പുറം പറഞ്ഞു..
SDPI തിരുമിറ്റക്കോട് പഞ്ചായത്ത് പ്രസിഡന്റ് മഷ്ഹൂദ് , നിസാർ പള്ളത്ത് മുതലായവർ പ്രതിഷേധ പരിപാടിക്ക് നേതൃത്വം നൽകി..