പട്ടാമ്പി ഭാരതപ്പുഴയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി



പട്ടാമ്പി  ഭാരതപ്പുഴയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. തിങ്കളാഴ്ച കാലത്ത് 11  മണിയോടെ പട്ടാമ്പി പാലത്തിന് പടിഞ്ഞാറ് ഭാഗത്താണ്  ഗുരുവായൂർ കാരക്കാട് കറുവൻങ്കാട്ടിൽ സുരേഷ് കുമാറിന്റെ മകളും പോന്നൂർ കാര്യാട്ടുകര സനീഷിന്റെ ഭാര്യയുമായ  കെ.എസ്.ഹരിത(28)യുടെ മൃതദേഹം കണ്ടെത്തിയത് .

മൃതദേഹത്തിന് രണ്ട്  ദിവസത്തെ പഴക്കമുണ്ട്. ഇടത്ത് കൈപ്പത്തി മുറിച്ച് മാറ്റിയ നിലയിലാണ്. മൃതദേഹത്തിൽ നിന്ന് ലഭിച്ച് തിരിച്ചറിയൽ കാർഡിൽ നിന്നാണ് ആളെ തിരിച്ചറിഞ്ഞത് 

രണ്ടാഴ്ചയായി കാണാതായ യുവതിയെക്കുറിച്ച് പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു .തൃത്താല പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു 


Below Post Ad