മീനിലെ മായം കണ്ടെത്താന്‍ സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ പരിശോധന ശക്തമാക്കുന്നു. ഇടുക്കി നെടുങ്കണ്ടം തൂക്കുപാലത്ത് മീന്‍ കറി കഴിച്ചവര്‍ക്ക് വയറുവേദനയുണ്ടാവുകയും പച്ചമീന്‍ കഴിച്ച് പൂച്ചകള്‍ ചാവുകയും ചെയ്തതിനെ തുടര്‍ന്നാണ് തീരുമാനം.
നെടുങ്കണ്ടത്തെ ആറിടത്തുനിന്ന് ശേഖരിച്ച എട്ട് സാമ്പിളുകള്‍ എറണാകുളം കാക്കനാട്ടെ ഭക്ഷ്യസുരക്ഷ വകുപ്പിെൻറ റീജനല്‍ അനലിറ്റിക്കല്‍ ലാബിലേക്ക് അയച്ചിട്ടുണ്ട്. പരിശോധന ഫലം എത്രയും വേഗം ലഭ്യമാക്കി തുടര്‍നടപടി സ്വീകരിക്കും
ഭക്ഷ്യവിഷബാധയോ സീസണല്‍ വൈറസോ ആകാം പൂച്ചകളുടെ മരണത്തിന് കാരണമെന്ന് നെടുങ്കണ്ടം വെറ്ററിനറി സര്‍ജന്‍ അറിയിച്ചു.
അടുത്ത കാലത്തായി മത്സ്യം കഴിച്ച ചിലര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടതായി മെഡിക്കല്‍ ഓഫിസറും റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്നാണ് മന്ത്രിയുടെ നിര്‍ദേശത്തിെൻറ അടിസ്ഥാനത്തില്‍ ഭക്ഷ്യസുരക്ഷ വകുപ്പ് അടിയന്തരമായി അന്വേഷിച്ച് സാമ്പിള്‍ ശേഖരിച്ച് തുടര്‍നടപടികള്‍ സ്വീകരിച്ചത്.
ഭക്ഷണ പദാർത്ഥങ്ങളിൽ മായം ഉണ്ടെന്ന പരാതി ഉണ്ടോ..ഈ നമ്പറുകളിൽ വിളിക്കാം