ഭരതനാട്യത്തിൽ വർണ്ണം കളിച്ച് വേൾഡ് റെക്കോർഡ്സിലും, ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിലും, ഇന്ത്യൻ റെക്കോർഡ്സിലും ഇടം നേടിയ ചാലിശ്ശേരി പഞ്ചായത്ത് മൂന്നാം വാർഡിൽ കിഴക്കെ പട്ടിശ്ശേരി തെക്കെപുരക്കൽ സി. പി.ബിനു- കെ.ഗീത ദമ്പതികളുടെ മകൾ സി.ബി.ബിൻഷ ബിനുവിനെ വാർഡ് മെമ്പർ റംല വീരാൻകുട്ടിയുടെ നേതൃത്വത്തിൽ ബിൻഷയുടെ വീട്ടിലെത്തി ആദരിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് എ.വി.സന്ധ്യ മൊമെന്റോ നൽകി ബിൻഷയെ അനുമോദിച്ചു. വാർഡ് മെമ്പർ റംല വീരാൻകുട്ടി,എ.എം.ഷഫീഖ്,പ്രദീപ് ചെറുവശ്ശേരി, ഒ.എം.ഹസ്സൻ, വി.ആഷിക്,പി.വി.അബുതാഹിർ എന്നിവർ സംബന്ധിച്ചു.
ആയിരത്തിൽ പരം കുട്ടികൾ പങ്കെടുത്ത പരിപാടിയിൽ നാട്ടുകുറിഞ്ഞി രാഗത്തിൽ ഭരതനാട്യം വർണ്ണത്തിൽ "സ്വാമി ഞാൻ നിൻ അടിമയ്" എന്ന് തുടങ്ങുന്ന ഭരതനാട്യ ചുവടുകൾ ആടിത്തിമിർത്താണ് ബിൻഷ ഈ നേട്ടം കരസ്ഥമാക്കിയത്. കൂറ്റനാട് ജി.വി.എച്ച്.എസ്.എസ്.ലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണ് ബിൻഷ ബിനു.