തൃത്താല ഗ്രാമപഞ്ചായത്ത് നടത്തുന്ന സൗജന്യ പി.എസ്.സി പരിശീലന ക്ലാസുകളുടെ ഉദ്ഘാടനം, പഞ്ചായത്ത് പ്രസിഡൻറ് പി.കെ ജയ നിർവ്വഹിച്ചു.വൈസ് പ്രസിഡന്റ് കെ.പി ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരായ ടി.വി സബിത ടീച്ചർ, ടി.അരവിന്ദാക്ഷൻ, പി. ദീപ, ബ്ലോക്ക് പഞ്ചായത്തംഗം കുബ്റ ഷാജഹാൻ, വാർഡ് മെമ്പർ പി.പി.വിജേഷ്, അസിസ്റ്റന്റ് സെക്രട്ടറി രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. എക്സൈസ് പ്രിവന്റിവ് ഓഫീസർ മഹേഷ്, സ്പീക്കറുടെ സ്റ്റാഫ് വി.പി സുബ്രഹ്മണ്യൻ എന്നിവർ ക്ലാസെടുത്തു.
തൃത്താല, പരുതൂർ, ആനക്കര, തിരുമിറ്റക്കോട്, നാഗലശ്ശേരി തുടങ്ങിയ പഞ്ചായത്തുകളിൽ നിന്നായി നൂറ്റമ്പതോളം ഉദ്യോഗാർഥികളാണ് പരിശീലനത്തിൽ പങ്കെടുക്കുന്നത്. എല്ലാ ഞായറാഴ്ചകളിലും തൃത്താല പഞ്ചായത്ത് ഹാളിൽ വെച്ചാണ് ക്ലാസുകൾ നടത്തുക.
SWALE