പതിമൂന്ന് വർഷം തുടർച്ചയായി റംസാൻ വ്രതമെടുത്ത് ഐലക്കാട് സ്വദേശി സുഭാഷ്



എടപ്പാൾ: പതിമൂന്ന് വർഷം തുടർച്ചയായി റംസാൻ വ്രതമെടുത്ത് ഐലക്കാട് സ്വദേശി സുഭാഷ്.സുഹൃത്തായ ഹംസയുടെ കൂടെ കെട്ടിട നിർമാണ മേഖലയിൽ ജോലി ചെയ്തു വരുന്ന സുഭാഷ് ഹംസക്കും കുടുംബത്തിനും ഏറെപ്രിയപ്പെട്ടവനാണ്.

ഇവരുടെ കൂടെയുള്ള സഹവാസമാണ് തന്നെയും വ്രതം എടുക്കാൻ പരിശീലിപ്പിച്ചതെന്നും റംസാൻ മാസത്തിലെ വ്രതം അനുഷ്ടിക്കുന്നത് മനസിനും ശരീരത്തിനും ഉൺമേശവും ആത്മവിശ്വാസവും വർദ്ധിപ്പിക്കുന്നതായും സുഭാഷ് പറയുന്നു. 

സാധാരണയായി ഹംസക്കും കുടുംബത്തിനൊപ്പം തന്നെയാണ് നോമ്പ് തുറക്കാറെന്നും ആരോഗ്യമുള്ള കാലം വരെ റംസാനിലെ വ്രതം അനുഷ്ടിക്കുമെന്നും തികഞ്ഞ ദൈവവിശ്വാസി കൂടിയായ സുഭാഷ് പറഞ്ഞു. ഐലക്കാട് ചേരിങ്ങൽ വേലായുധൻ അമ്മിണി ദമ്പതികളുടെ മകനാണ് സുഭാഷ് എന്ന 40 കാരൻ.

Tags

Below Post Ad