മനോജ് പണിക്കരുടെ വിയോഗം വിശ്വസിക്കാനാവാതെ നാട്ടുകാരും സുഹൃത്തുക്കളും | K News


പ്രശസ്തനായ ആലൂർ ഉണ്ണിപ്പണിക്കരുടെ രണ്ടാം അനുസ്മരണ യോഗത്തിനെത്തിയ അതിഥികളോട് സംസാരിച്ചികൊണ്ടിരിക്കവേ ഏകമകൻ മനോജ് പണിക്കർ ( ഉണ്ണികുട്ടൻ ) കുഴഞ്ഞ് വീണ് മരിച്ച വാർത്ത വിശ്വസിക്കാനാവാതെ  നാട്ടുകാരും സുഹൃത്തുക്കളും വിങ്ങിപ്പൊട്ടി.

എന്താണ് എഴുതേണ്ടതെന്നറിയില്ല...എങ്ങനെ എഴുതണമെന്നും അറിയില്ല...  അച്ഛന്റെ അനുസ്മരണവുമായി ബന്ധപ്പെട്ട പ്രോഗ്രാം തുടങ്ങാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ താൻ ക്ഷണിക്കപ്പെട്ട് വന്ന അഥിതികൾക്ക് മുൻപിൽ വെച്ച് ഇങ്ങനെ ഒരു വിയോഗം വിശ്വസിക്കാനാകുന്നില്ല എന്ന്  അനുസ്മരണ പ്രാസംഗികരിൽ ഒരാളായ  സാഹിത്യകാരൻ വി.കെ.ശ്രീരാമൻ ഫേസ്‌ബുക്കിൽ കുറിച്ചു

സോഷ്യൽ മീഡിയയിൽ ഇത്തരം പോസ്റ്റുകൾ നിറഞ്ഞു കവിഞ്ഞു.പലരും ഇന്നലെ അവസാനമായി പറഞ്ഞതും വിളിച്ചതുമായി കാര്യങ്ങൾ പങ്കുവെച്ചു .

ഇന്ന് രാവിലെ എണീറ്റ് ഫേസ്ബുക്ക് നോക്കിയപ്പോൾ നോട്ടിഫിക്കേഷനിൽ ഒന്ന് ഇദ്ദേഹത്തിന്റെതായിരുന്നു. ഒരു സുഹൃത്തിന്റെ മരണത്തെ തുടർന്ന് ഞാനിട്ട ഒരു പോസ്റ്റിൽ ഇദ്ദേഹത്തിന്റെ 😥റിയാക്ഷൻ

അവിടെ നിന്നും കുറച്ച് നിമിഷങ്ങൾക്കകം ഇദ്ദേഹത്തിന്റെ മരണ വാർത്തയും

മനുഷ്യന്റെ കാര്യം ഇത്രെയേയോള്ളൂ...ഒരാൾ  ഇങ്ങിനെ കുറിച്ചു

വാർത്തകേട്ടപ്പോൾ  മനസ്സ് പൊരുത്തപെടുന്നില്ലെന്ന് മുസ്ലിലീഗ് ഭാരവാഹി അസീസ് ടി ആലൂർ .കഴിഞ്ഞ ദിവസം 'എന്റെ പാർട്ടിക്ക് എന്റെ ഹദിയ' കാമ്പയിനുമായി മുസ്ലിം ലീഗ് പ്രവർത്തകർ അദ്ധേഹത്തേ സന്ദർശിച്ചിരുന്നു. അവരെ  അച്ഛന്റെ വാർഷിക അനുസ്മരണ പരിപാടിക്ക് ക്ഷണിക്കുകയും ചെയ്തു. ഇന്ന് പരിപാടിക്ക് പോകാൻ ഇറങ്ങവെ അറിഞ്ഞത്  അദ്ദേഹത്തിനെ വിയോഗ വാർത്തയാണ്.

പ്രിയ സുഹൃത്തിന് ആദാരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് നിരവധി പേർ  തങ്ങളുടെ  സങ്കടം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു 

ജോതിഷത്തിൽ നിരവധി പുരസ്ക്കാരങ്ങൾ നേടിയ ഉണ്ണിപ്പണിക്കർ നാടിനു നഷ്ടമായിരുന്നു. ആ വിടവു നികത്താൻ ജനങ്ങൾ വീക്ഷിച്ചിരുന്നത് മനോജ് പണിക്കരെയായിരുന്നു. അച്ഛനേക്കാൾ ഒരിക്കലും പുറകോട്ടല്ലായിരുന്നു തൻ്റെ തൊഴിലിലും, സാമൂഹിക പ്രതിബന്ധതയിലും അതീവ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു ജ്യോതഷത്തിൽ ഇതിനോടകം തന്നെ നിരവധി പുരസ്ക്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി .ഒരിക്കലും നികത്താനാകാത്ത വിടവു തന്നെയാണ് നാടിന്. തിരുവനന്തപുരം ആദിശങ്കര ജ്യോതിഷരത്ന പുരസ്‌ക്കാരവും നേടിയിരുന്നു


കൊറോണ കാലത്ത് പെട്രോൾ പമ്പ് ഉടമകൾക്ക് മാതൃകയായി മനോജ് പണിക്കർ ബുദ്ധിമുട്ട് അനുഭവിക്കുന്ന 125 ഓട്ടോ തൊഴിലാളികൾക്ക് ഭക്ഷണ കിറ്റ് വിതരണം ചെയ്തിരുന്നു.സാമൂഹ്യ സേവനത്തിൽ സജീവമായ  മനുഷ്യ സ്നേഹിയെയാണ് നാടിന് നഷ്ടമായതെന്ന് വിവിധ വ്യക്തികളും സംഘടനകളും അനുശോചന സന്ദേശത്തിൽ  അറിയിച്ചു 



ആലൂർ കുണ്ടുകാട് പള്ളിക്ക് സമീപമുള്ള കളരിക്കൽ ഫ്യൂവൽസ് പമ്പ്  ഉടമസ്ഥനായ മനോജ് പണിക്കർ ഇന്ന് കാലത്ത് പത്ത് മണിക്ക് വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ എടപ്പാൾ ആശുപത്രിയിലെത്തിച്ചെങ്കിലും  മരണം സംഭവിച്ചിരുന്നു. 


Tags

Below Post Ad