ഒമാനൊഴികെ ഗൾഫ്​ രാജ്യങ്ങളിൽ ചെറിയ പെരുന്നാൾ തിങ്കളാഴ്ച.


 ഒമാനൊഴികെ ഗൾഫ്​ രാജ്യങ്ങളിൽ ചെറിയ പെരുന്നാൾ തിങ്കളാഴ്ച. ശനിയാഴ്ച ഗൾഫിൽ എവിടെയും ശവ്വാൽ മാസപ്പിറവി കാണാത്ത സാഹചര്യത്തിലാണ്​ സൗദി അറേബ്യ, ഖത്തർ, കുവൈത്ത്​, യു.എ.ഇ, ബഹ്​റൈൻ എന്നിവിടങ്ങളിൽ  പെരുന്നാൾ തിങ്കളാഴ്ചയായി പ്രഖ്യാപിച്ചത്​.

ഞായറാഴ്ച റമദാൻ 30 പൂർത്തിയാക്കിയാണ്​ ഇത്തവണ പെരുന്നാൾ വന്നുചേരുന്നത്​.അതേസമയം ഒമാനിൽ റമദാൻ 29 ഞായറാഴ്ചയായതിനാൽ പെരുന്നാൾ സംബന്ധിച്ച തീരുമാനം വന്നിട്ടില്ല. ഞായറാഴ്ച മാസപ്പിറവി കണ്ടാൽ തിങ്കളാഴ്ചയും ഇല്ലെങ്കിൽ ചൊവ്വാഴ്ചയുമാകും ഒമാനിൽ പെരുന്നാൾ

Tags

Below Post Ad