കരിപ്പൂർ: ഈ വർഷത്തെ ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ടവർ ആദ്യ ഗഡുവായ 81,000 രൂപ മേയ് ആറിനകം അടക്കണം.
പണം അടച്ചതിന്റെ പേമെന്റ് സ്ലിപ്, ഹജ്ജ് അപേക്ഷ ഫോറം, മെഡിക്കൽ സർട്ടിഫിക്കറ്റ്, പാസ്പോർട്ട് എന്നിവ നാലാം തീയതി മുതൽ ആറാം തീയതിക്കകം ഹജ്ജ് കമ്മിറ്റി ഓഫിസിൽ എത്തിക്കണം.
കരിപ്പൂർ ഹജ്ജ് ഹൗസിലും കോഴിക്കോട് പുതിയറ റീജനൽ ഓഫിസിലും രേഖകൾ സമർപ്പിക്കാമെന്നും അധികൃതർ അറിയിച്ചു. വിവരങ്ങൾക്ക്: 04832710717.