തിങ്ങിനിറഞ്ഞ 28,319 ആരാധകരെ സാക്ഷിയാക്കി സന്തോഷ് ട്രോഫി ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് ആദ്യ ജയം. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ രാജസ്ഥാനെതിരെ ആദ്യ മത്സരത്തിന് ഇറങ്ങിയ കേരളം എതിരില്ലാത്ത അഞ്ച് ഗോളിനാണ് തോൽപ്പിച്ചത്.
ക്യാപ്റ്റൻ ജിജോ ജോസഫ് ചാമ്പ്യൻഷിപ്പിലെ ആദ്യ ഹാട്രിക്ക് നേടി. 6, 58, 63 മീനുട്ടുകളിൽ നിന്നായിരുന്നു ക്യാപ്റ്റൻ ജിജോ ജോസഫിന്റെ ഗോൾ. നിജോ ഗിൽബേർട്ട്, അജിഅലക്സ് എന്നിവരാണ് ഓരോ ഗോൾ വീതം നേടിയത്.