പെരുന്നാൾ ആഘോഷത്തിന് കരുതി വെച്ച തുക സി.എച്ച് സെന്ററിന് നൽകി നിദ


 കുമരനല്ലൂർ കൊടിക്കാംകുന്നിൽ താമസിക്കുന്ന നടുവില വളപ്പിൽ നാസറിന്റെയും കപ്പൂർ പഞ്ചായത്ത് വനിത ലീഗ് ജനൽ സെക്രട്ടറി നസീമയുടെയും ഇളയ മകൾ നിദയാണ് നന്മയുടെ മുദ്ര ചാർത്തിയത്. 

സ്കൂൾ 5ാം തരം വിദ്യാർത്ഥിയായ നിദ തനിക്ക് ലഭിക്കുന്ന ചില്ലറ നാണയങ്ങളും മറ്റും അനാവശ്യ കാര്യങ്ങൾക്ക് ചിലവഴിക്കാതെ സി.എച്ച് സെന്ററിന് നൽകാൻ തീരുമാനിക്കുകയായിരുന്നു.വീട്ടിലെ മറ്റു അംഗങ്ങളും നിദയുടെ ആഗ്രഹത്തിന് പിന്തുണ നൽകി. 



ഏകദേശം ഒരു വർഷമായി കരുതലോടെ സൂക്ഷിച്ച 772 രൂപ സി.എച്ച് സെന്റർ ദിനത്തിൽ  നിദാ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് അലി കുമരനല്ലൂരിന് കൈമാറി.ടി.ഖാലിദ്. വി.പി. ജാഫർ, കെ.നൂറുൽ അമീൻ, കെ.ജാബിർ, വി.കെ.നൗഷാദ്, കെ.ഷബീർ തുടങ്ങിയവർ സംബന്ധിച്ചു.

swale    

Below Post Ad