അഞ്ച് വർഷത്തിനുള്ളിൽ ഉറവിട മാലിന്യ സംസ്കരണം ലക്ഷ്യമിട്ടു കൊണ്ട് ആനക്കര ഗ്രാമപഞ്ചായത്ത് രണ്ടാം ഘട്ട (700 ) ബയോ കമ്പോസ്റ്റ് ബിന്നുൾ വിതരണം നടത്തി.വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ മുഹമ്മദ് നിർവ്വഹിച്ചു.
ചടങ്ങിൽ വൈസ് പ്രസിഡൻറ് റുബിയ റഹ്മാൻ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻമാരായ പി.സി രാജു , പി.കെ ബാലചന്ദ്രൻ , സവിത ടീച്ചർ , മെമ്പർമാരായ കെ.പി മുഹമ്മദ് , ടി സ്വാലിഹ് , ഗിരിജ മോഹനൻ , വി.പി സജിത ,ദീപ , ജ്യോതി ലക്ഷ്മി , ടി.സി പ്രജിഷ , വി.പി ബീന, VEO നിസാർ , സരിത തുടങ്ങിയവർ പങ്കെടുത്തു