പാലക്കാട് നടന്ന അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തിൽ സമൂഹത്തിൽ വിദ്വേഷവും സ്പർദ്ധയും വളർത്തി,സാമുദായിക സൗഹാർദ്ദം തകർക്കുക എന്ന ലക്ഷ്യത്തോടെ ചില സാമൂഹ്യ വിരുദ്ധർ ,സാമൂഹ്യ മാധ്യമങ്ങൾ വഴിയും അല്ലാതെയും പ്രകോപനപരമായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവരും ഗ്രൂപ്പുകളും ഗ്രൂപ് അഡ്മിന്മാരും പോലീസിന്റെ നിരീക്ഷണത്തിലാണ് .
ഇത്തരക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നതായിരിക്കുമെന്ന് കേരളാപോലീസ് അറിയിപ്പ്