കൊറ്റിയുടെ കഴുത്തിൽ ചുറ്റിപ്പിടിച്ച് പാമ്പ് ; ഷമിലിയോ ക്ലിക്ക് വൈറൽ


 കൂലിപ്പണിക്കാരനായ കോക്കൂർ സ്വദേശി ഷമീറിന്റെ, ഇരയെ പിടിക്കുന്നതിനിടെ ചായ മുണ്ടിയുടെ കഴുത്തിൽ ചുറ്റിയ പാമ്പിന്റെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ

കൊക്കിൻ്റെ ഇനത്തിൽ പെട്ട ചായ മുണ്ടി ഇരയെ പിടിക്കുന്ന ചിത്രം  ഏറെ സമയം  ക്ഷമയോടെയുള്ള  കാത്തിരിപ്പിനൊടുവിലാണ് പക്ഷി ഫോട്ടോഗ്രാഫറായ ഷമിലിയോ പകർത്തിയത്.

ചങ്ങരംകുളം -കോക്കൂർ കൃഷിയിടത്തിൽ നിന്നാണ്  പാമ്പിനെ പിടിക്കുന്ന കൊറ്റിയെ കാമറയിലാക്കിയത്.ചെറിയ ശബ്ദം കേട്ട കൊറ്റി പറന്നുയർന്നപ്പോൾ ഏറെ പരിശ്രമത്തിനൊടുവിലാണ് മറ്റൊരു ഫോട്ടോ കൂടി എടുത്തത്.. 

കൂലിപ്പണിക്കാരനായ കോക്കൂർ പണിക്കയിൽ ഷമീർ എന്ന ഷമിലിയോ (39) ഒരു പതിറ്റാണ്ടിലേറെയായി ഫോട്ടോഗ്രാഫിയിൽ ശ്രദ്ധ പുലർത്തുകയാണ്. കടലും കായലും കാടുകളും കൃഷിയിടങ്ങളും താണ്ടി ഇരുപത്തി അയ്യായിരത്തിലേറെ വൈവിദ്യമാർന്ന ഫോട്ടോകൾ ഇദ്ധേഹത്തിൻ്റെ കയ്യിലുണ്ട്. 

ലോക്ക്ഡൗണിന് മുന്നെ ഷമിലിയോ ചങ്ങരംകുളത്ത് ഫോട്ടോ പ്രദർശനം നടത്തിയിരുന്നു. തൻ്റെ തൊഴിലിനിടക്കും ക്യാമറ കയ്യിൽ കരുതി നല്ല ചിത്രങ്ങളെ പകർത്താനുള്ള നിറഞ്ഞ മറസ്സോടെയാണ് ഈ യുവാവിൻ്റെ പ്രായാണം.

Below Post Ad