വ്യാജ ടാക്സികൾക്കെതിരെ നടപടി വേണം I K NEWS

 

Symbolic image

വ്യാജ ടാക്സികൾക്കെതിരെ കർശന  നടപടി വേണമെന്ന്  കേരള ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ  പാലക്കാട്  ജില്ലാ എക്സിക്യൂട്ടീവ് കമ്മറ്റിയോഗം ആവശ്യപ്പെട്ടു.

കഴിഞ്ഞ  ദിവസം പാലക്കാട് നടന്ന കൊലപാതകത്തിന് പ്രതികൾ ഉപയോഗിച്ചത്  ഇത്തരത്തിലുള്ള വ്യാജ  ടാക്സിയാണെന്ന് കണ്ടെത്തിയിരുന്നു. അതിനാൽ ഇത്തരം വാഹനങ്ങൾക്കെതിരെ കർശന  നടപടികൾ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

എക്സിക്യൂട്ടീവ് കമ്മറ്റി യോഗത്തിൽ ജില്ലാ പ്രസിഡന്റ് അരുൺകുമാർ അധ്യക്ഷനായി. സെക്രട്ടറി നഹാസ് കൂടല്ലൂർ ,രാമദാസ് ഒലവക്കോട്,മനോജ് ചിറ്റൂർ എന്നിവർ പ്രസംഗിച്ചു  


Tags

Below Post Ad