പലതരത്തിലുള്ള ഭക്ഷണ കോമ്പിനേഷൻ നമ്മൾ കണ്ടിട്ടുണ്ട്. പക്ഷേ ആവി പറക്കുന്ന ഇഡ്‌ലിയും, നല്ല തണുത്ത ഐസ്ക്രീമും തമ്മിലുള്ള ‘ഇഡ്‌ലി ഐസ്‌ക്രീം’ കോമ്പിനേഷൻ കേട്ടിട്ടുണ്ടോ?
ഇഡ്‌ലിയും ഐസ്‌ക്രീമോ…അതെന്ത് കോംബോ എന്നല്ലേ നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നത്? എന്നാൽ അങ്ങനെ ഒരു വിചിത്ര കോമ്പിനേഷനുമായി സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ് ഡൽഹിയിലെ ഒരു ഭക്ഷണ വ്യാപാരി.
‘ദി ഗ്രേറ്റ് ഇന്ത്യൻ ഫുഡി’യാണ് ഇഡ്‌ലി ഐസ്‌ക്രീമിൻ്റെ വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. രണ്ട് ഇഡ്‌ലി നുറുക്കി അതിലേക്ക് എരിവുള്ള വെള്ളചമ്മന്തി ഒഴിക്കുന്നു. പിന്നീട് അൽപ്പം സാമ്പാർ കൂടി ചേർക്കുന്നു, ഐസ്ക്രീം അല്ല എന്തായാലും സാമ്പാറില്ലാതെ എന്ത് ഇഡ്‌ലി… ശേഷം ഫ്രീസിംഗ് ടേബിളിൽ ഒന്ന് പരത്തിയെടുക്കുമ്പോൾ ‘ഇഡ്‌ലി ഐസ്‌ക്രീം’ റെഡി. ഇൻസ്റ്റഗ്രാമിലെ വിഡിയോ ഇതിനോടകം ട്രെൻഡിംഗായി മാറി കഴിഞ്ഞു.
‘ദോശ ഐസ്‌ക്രീമിന്’ ശേഷം സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ‘ഇഡ്‌ലി ഐസ്‌ക്രീം’ പലർക്കും അത്രകണ്ട് ദഹിച്ചിട്ടില്ല. സമ്മിശ്ര അഭിപ്രായമാണ് പ്രതികരണമാണ് ഇഡ്‌ലി ഐസ്‌ക്രീമിന് ലഭിക്കുന്നത്. വിഡിയോയ്ക്ക് ഇതുവരെ 1.8 ലക്ഷത്തിലധികം വ്യൂസ് ലഭിച്ചിട്ടുണ്ട്.