പെരുമ്പിലാവ് നിലമ്പൂർ റോഡിൽ ഞാങ്ങാട്ടിരി ഒടിയൻപടി മുതൽ പട്ടാമ്പി പാലം വരെ റോഡ് നവീകരണവുമായി ബന്ധപ്പെട്ട് നാളെ (ഏപ്രിൽ 20 ബുധൻ) വൈകുന്നേരം എട്ടു മണി മുതൽ 23 ശനിയാഴ്ച വൈകുന്നേരം 8:00 വരെ ഗതാഗതം പൂർണമായും നിരോധിക്കും.
പെരുമ്പിലാവ് പട്ടാമ്പി പാതയിൽ സഞ്ചരിക്കുന്ന വാഹനങ്ങൾ കൂറ്റനാട് തൃത്താല വെള്ളിയാങ്കല്ല് മുതുതല വഴിയും പെരുമ്പിലാവ് പാലക്കാട് പാതയിൽ സഞ്ചരിക്കുന്ന വാഹനങ്ങൾ കൂട്ടുപാത ചെറുതുരുത്തി കുളപ്പുള്ളി വഴിയും പോകേണ്ടതാണെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
നേരത്തെ പുറത്തിറക്കിയ അറിയിപ്പിൽ ഭാരവാഹനങ്ങൾക്ക് മാത്രം നിയന്ത്രണം എന്നായിരുന്നു.