കുമരനല്ലൂർ: മഹാകവി അക്കിത്തത്തിന്റെ പേരില് സ്റ്റാമ്പ് പുറത്തിക്കണമെന്ന് ഭാഷാ സമന്വയ വേദി ആവശ്യപ്പെട്ടു പ്രമുഖ സാഹിത്യകാരന്മാരായ അക്കിത്തം, ഒ.എന്.വി കുറുപ്പ് എന്നിവരുടെ പേരിലാണ് ഇനിയും സ്റ്റാമ്പ് പുുറത്തിറക്കാത്തത് ഡോ. ആര്സു പറഞ്ഞു.
മഹാകവി അക്കിത്തത്തിന്റെ ദേവായനത്തില് അദ്ദേഹത്തിന്റെ പേരില്തയ്യാറാക്കിയ അക്കിത്തം അനുയാത്ര എന്ന പുസ്തകം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാകവി അക്കിത്തത്തിന്റെ കവിതകള് ആസ്വദിക്കുവാന് തല്പരരായ പുതിയ വായനക്കാര്ക്കായി തയ്യാറാക്കിയ റഫറന്സ് ഗ്രന്ഥം കൂടിയാണിത്. ഭാഷാ സമന്വയ വേദിയിലെ സാഹിത്യകാരന്മാരും, യൂണിവേഴ്‌സിറ്റി കോളേജ് അധ്യാപകരും ചേര്ന്നാണ് പുസ്തകം തയ്യാറാക്കിയത്.
ഒറ്റക്കവിതാ പഠന ശാഖയിലുള്ള ഈ ഗ്രന്ഥത്തില് 25 വിഖ്യാത കവിതകളെ അവലംബമാക്കിയുള്ള പഠനങ്ങള് ഉള്ക്കൊള്ളിച്ചിട്ടുണ്ട്. കവിതാ പഠനങ്ങള്ക്കു പുറമെ സംഭാഷണങ്ങളും, പ്രഭാഷണങ്ങളും, കവിയുടെ സാഹിത്യ ജീവിതവുമായി ബന്ധപ്പെട്ട ഫോട്ടോകളും ഇതില് ഉള്ക്കൊള്ളിച്ചിട്ടുണ്ട്. ഡോ. ആര്സു, ഡോ. കൂമുള്ളി ശിവരാമന് എന്നിവരാണ് പുസ്തകം എഡിറ്റ് ചെയ്തത്.
പി.പി ശ്രീധരനുണ്ണി, പ്രഭാവര്മ്മ, ഡോ.ടി.എന്. സതീശന്, ഡോ.സി. ശ്രീകുമാരന്, ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്, ഡോ.എം.കെ. പ്രീത, ഡോ. ഗോപി പുതുക്കോട്, ഡോ. റമീളാദേവി, കെ.ജി രഘുനാഥ് തുടങ്ങി 25 പേരുടെ പഠനങ്ങള് പുസ്തകത്തിലുണ്ട്. പുസ്തകം മഹാകവി അക്കിത്തിന്റെ മക്കളായ നാരായണന്, ഇന്ദിര എന്നിവര്ക്ക് നല്കി ഡോ ആര്സു പ്രകാശനം ചെയ്തു. ചടങ്ങില് പി.ടി രാജലക്ഷ്മി, എം.എസ് ബാലകൃഷ്ണന്, ഡോ ശ്രീജപ്രമോദ്, ഡോ എം.കെ പ്രീത, വേലായുധന് പളളിക്കല്, മാധ്യമ പ്രവര്ത്തകരായ ശശിപച്ചാട്ടിരി അലികുമരനല്ലൂര് എന്നിവര് സംബന്ധിച്ചു