പടിഞ്ഞാറങ്ങാടി കെ എസ് ഇ ബി പരിധിയിൽ മണിക്കൂറിൽ നിരവധി തവണ വൈദ്യുതി പോയി വരുന്ന സാഹചര്യം നിലനിൽക്കുമ്പോൾ സബ്സ്റ്റേഷന് വേണ്ടിയുള്ള സ്ഥലമെടുപ്പും സബ്‌സ്റ്റേഷൻ നിർമ്മാണവും ഉടൻ പൂർത്തീകരിച്ച് ഉപഭോക്ത്താക്കളുടെ ആശങ്ക പരിഹരിക്കണമെന്നാവശ്യപെട്ട് ബിജെപി കപ്പൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ അസിസ്റ്റന്റ് എഞ്ചിനീയറെ കണ്ട് നിവേദനം നൽകി.
ബിൽ കൃത്യമായി അടക്കുന്ന ഉപഭോക്താക്കളെ സംബന്ധിച്ച് വൈദ്യുതി തടസമില്ലാതെ ലഭിക്കുക എന്നത് അവകാശമാണ്.അതിന് ആവിശ്യമായ നടപടികൾ ഉടൻ കൈക്കൊണ്ടില്ലെങ്കിൽ ഉപഭോക്താക്കളെ സംഘടിപ്പിച്ച് സമരം നടത്തുമെന്ന് ബിജെപി കപ്പൂർ മണ്ഡലം പ്രസിഡന്റ് ദിനേശൻ എറവക്കാട് പറഞ്ഞു.
കപ്പൂർ മണ്ഡലം പ്രസിഡന്റ് ദിനേശൻ എറവക്കാട്, മണ്ഡലം ജന. സെക്രട്ടറി കെ നാരായണൻ കുട്ടി, മണ്ഡലം വൈസ് പ്രസിഡന്റ് കെ പി ചന്ദ്രൻ, മണ്ഡലം ട്രെഷെറർ കെസി കുഞ്ഞൻ എന്നിവർ പങ്കെടുത്തു.