മുസ്‌ലിം യൂത്ത് ലീഗ് തൃത്താല നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സീതി സാഹിബ് അനുസ്മരണവും പി. എം മുസ്തഫ തങ്ങൾക്ക് സ്വീകരണവും പി. ഇ എ സലാം മാസ്റ്റർ ഉദ്ഘാടനം ചെയ്തു
കെ. അബ്ദുൽ സമദ് അധ്യക്ഷത വഹിച്ചു. മുസ്‌ലിം യൂത്ത് ലീഗ് പാലക്കാട് ജില്ല പ്രസിഡന്റ് ആയി തെരഞ്ഞെടുത്ത പി. എം മുസ്തഫ തങ്ങൾക്ക് നിയോജക മണ്ഡലം കമ്മിറ്റി യുടെ ഉപഹാരം പി. ഇ. എ സലാം മാസ്റ്റർ നൽകി.കെ. അബ്ദുൽ സമദ് അധ്യക്ഷത വഹിച്ചു.
എം എസ് എഫ് ജില്ല ട്രഷറർ പി. കെ എം ഷഫീഖ് അനുസ്മരണ പ്രഭാഷണം നടത്തി, മുസ്‌ലിം ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സി. എം അലി മാസ്റ്റർ, പി. എം മുനീബ് ഹസൻ, സിയാദ് പള്ളിപ്പടി, ഒ. കെ സവാദ്, ശാക്കിർ കരിമ്പ, പി. ഇ സാലിഹ്, അബ്ദുള്ള കുട്ടി, യു. ടി താഹിർ, കെ. പി ഫിറോസ്, തുടങ്ങിയവർ സംസാരിച്ചു.