പറക്കുളം: അയ്യൂബി റയ്യാന്‍ പ്രകാശനം ചെയ്തു. ''പെണ്‍കുട്ടികള്‍ ലോകം വരക്കുന്നു'' എന്ന ശീര്‍ഷകത്തില്‍ അയ്യൂബി ഹാദിയ ഗേള്‍സ് വില്ലേജിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വെക്കേഷന്‍ ക്യാമ്പ് അയ്യൂബി റയ്യാന്‍ ലോഗോ പ്രകാശനം കപ്പൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് ഷറഫുദ്ദീന്‍ കളത്തില്‍ നിര്‍വ്വഹിച്ചു.
മെയ് 14 മുതല്‍ 20 വരെയുളള ഏഴ് ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പിലെ വ്യത്യസ്ത സെഷനുകള്‍ക്ക് പ്രമുഖര്‍ നേതൃത്വം നല്‍കും. 8, 9,10, +1, +2 ക്ലാസുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്കായിരിക്കും പ്രവേശനം. ഹലോ ഡോക്ടര്‍, വ്യക്തിത്വ വികസനം, ഹാപ്പി ലൈഫ്, ആരോഗ്യ വിചാരം, ആത്മീയ ചിന്ത, ഹോം സയന്‍സ് തുടങ്ങിയ കൗമാരം ആവശ്യപ്പെടുന്ന ശ്രദ്ധേയമായ സെഷനുകളാണ് ക്യാമ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഏപ്രില്‍ 30ന് മുമ്പ് രജിസ്റ്റര്‍ ചെയ്യുന്ന 50 വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാകും അവസരം നല്‍കുക. പ്രാദേശിക പരിസരത്ത് നിന്നുളള വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ പുറം ദേശങ്ങളില്‍ നിന്നും എത്തിപ്പെടാന്‍ സൗകര്യമുളളവര്‍ക്കും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
രാവിലെ 9.00 മുതല്‍ വൈകുന്നേരം 4.00 മണിവരെയായിരിക്കും ക്യാമ്പ്. ക്യാമ്പില്‍ രജിസ്റ്റര്‍ ചെയ്യാന്‍ 9400060410 നമ്പറില്‍ വിളിക്കുകയോ, വാട്സാപ്പ് ചെയ്യുകയോ ചെയ്യാവുന്നതാണ്.
ലോഗോ പ്രകാശന കര്‍മ്മത്തില്‍ അയ്യൂബി എജ്യുസിറ്റി സെക്രട്ടറി അബ്ദുല്‍ കബീര്‍ അഹ്സനി, കമ്മിറ്റി ഭാരവാഹികളായ സൈതാലി പറക്കുളം, അബ്ദുറഷീദ് ബാഖവി, ഫള്‌ലുറഹ്‌മാന്‍, ഗേള്‍സ് വില്ലേജ് പ്രിന്‍സിപ്പല്‍ ഉനൈസ് സഖാഫി കൂടല്ലൂര്‍, സ്പൈസ് അഡ്മിന്‍ അലി അക്ബര്‍ വിലയത്തി സംബന്ധിച്ചു.