പ്രതീക്ഷ ചാരിറ്റബിൾ സൊസൈറ്റി കൂറ്റനാടിൻ്റെ പതിനാലാമത് വാർഷിക ജനറൽ ബോഡി ഏപ്രിൽ 24 ഞായറാഴ്ച പത്ത് മണിക്ക് പ്രതീക്ഷ ഭവനിൽ വെച്ച് പ്രസിഡണ്ട് ഡോക്ടർ സേതുമാധവൻ്റെ അദ്ധ്യക്ഷതയിൽ നടന്നു
പട്ടാമ്പി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടർ വി കെ പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്ത യോഗത്തിൽ പാലിയേറ്റീവ് കെയർ ക്ലിനിക് സെക്രട്ടറി കെ വി സന്തോഷ് സ്വാഗതവും പ്രതീക്ഷ ജോ സെക്രട്ടറി ഷിഞ്ജു ജോഷ് റിപ്പോർട്ടും അവതരിപ്പിച്ചു - പി വി സുധീർ അംഗങ്ങളെ വരവുചെലവ് കണക്ക് ബോധിപ്പിച്ചു
പ്രതീക്ഷയുടെ പുനരധിവാസ കേന്ദ്രമായ ഷെൽട്ടർ ചെയർമാൻ പി എം മുഹമ്മദ് കുട്ടി പാലിയേറ്റീവ് കെയർ സന്ദേശം നൽകി പ്രതീക്ഷ സെക്രട്ടറി ശ്രീ എം പ്രദീപ് പ്രതീക്ഷയുടെ ഗതകാല പ്രവർത്തനങ്ങളെ അവലോകനം ചെയ്ത് വരും വർഷത്തേക്കുള്ള പദ്ധതികൾ സദസ്സിൻ്റെ അംഗീകാരത്തിന് മുന്നോട്ട് വെച്ചു - പുതിയ ഭരണസമിതിയംഗങ്ങളെ യോഗം തെരഞ്ഞെടുക്കുകയും ചെയ്തു
പ്രതീക്ഷയുടെ സന്തത സഹചാരികളായ സർവ്വശ്രീ. ഡോക്ടർ കെ പി മണികണ്ണൻ
കെ ആർ ബാലൻ , ബീരാവുണ്ണി, ടി കെ ഗോപി , ബ്രഹ്മദത്തൻ തുടങ്ങിയ പൌര പ്രമുഖർ ആശംസയർപ്പിച്ചു.ഉച്ചക്ക് രണ്ടു മണിക്ക് യോഗം അവസാനിച്ചു പ്രതീക്ഷ വൈസ് പ്രസിഡണ്ട് ശ്രീ ടി കെ ചന്ദ്രശേഖരൻ മാസ്റ്റർ നന്ദി പ്രകാശിപ്പിച്ചു