എടപ്പാൾ: യൂണിറ്റ് തലം മുതൽ ദേശീയതലം വരെ സുന്നി സ്റ്റുഡൻസ് ഫെഡറേഷൻ (എസ്.എസ്. എഫ്) സംഘടിപ്പിക്കപ്പെടുന്ന തർത്തീൽ ഹോളീ ഖുർആൻ പ്രീമിയോ എടപ്പാൾ ഡിവിഷൻ മത്സരത്തിൽ ആലംകോട് സെക്ടർ ജേതാക്കളായി.
വിശുദ്ധ ഖുർആൻ പാരായണ, മനപ്പാഠ, പ്രഭാഷണ മത്സരങ്ങൾ ഉൾക്കൊള്ളുന്ന പ്രോഗ്രാമാണ് തർത്തീൽ ഹോളീ ഖുർആൻ പ്രീമിയോ. നടുവട്ടം മർകസുൽ ഹംദിയ്യയിൽ സംഘടിപ്പിക്കപ്പെട്ട SSF എടപ്പാൾ ഡിവിഷൻ തർതീൽ ഹോളി ഖുർആൻ പ്രീമിയോ കേരള മുസ്ലിം ജമാഅത് എടപ്പാൾ സോൺ ജനറൽ സെക്രട്ടറി ഹസ്സൻ നെല്ലിശ്ശേരി ഉദ്ഘാടനം ചെയ്തു.
വിവിധ സെക്ടറുകളിൽ നിന്നായി 50 ൽ പരം വിദ്യാർഥികൾ മാറ്റുരച്ച പരിപാടിയിൽ യഥാക്രമം ആലംകോട് സെക്ടർ, വട്ടംകുളം സെക്റ്റർ ഒന്ന് രണ്ട് സ്ഥാനങ്ങൾ കരസ്ഥമാക്കി.
മലപ്പുറം ജില്ല (വെസ്റ്റ്) തർതീൽ മത്സരങ്ങൾ ഈ മാസം ഇരുപത്തി എട്ടിന് മാണൂർ മനാറുൽ ഹുദാ കാമ്പസിൽ വെച്ച് നടക്കും. കേരളാ ഹജ്ജ് കമ്മറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും.