അഞ്ചുവർഷത്തിലൊരിക്കൽ നടത്തിവരുന്ന കൊടിക്കുന്ന് ഭഗവതിക്കായുള്ള കൂടല്ലൂർ ദേശഗുരുതിക്ക് തുടക്കമായി. മുടക്കുത്തൽ ചടങ്ങുനടത്തി ഗുരുതിക്ക് കൂറയിട്ടൂ.
ഞായറാഴ്ചയാണ് ദേശഗുരുതി ആഘോഷം. കൂടല്ലൂർ വാഴക്കാവ് ക്ഷേത്രപരിസരത്ത് നടക്കുന്ന ദേശഗുരുതിക്ക് ഡോ. നരേന്ദ്രനാഥ് അടികൾ കാർമികത്വം വഹിക്കും.
ഗുരുതിദിവസം രാവിലെ വിശേഷാൽപൂജകൾ നടക്കും. ഉച്ചയ്ക്കുശേഷം മൂന്ന് ആന, പഞ്ചവാദ്യം എന്നിവയുടെ അകമ്പടിയോടെ പകൽപ്പൂരം എഴുന്നള്ളിപ്പ് നടക്കും. തുടർന്ന്, പഴയ ഗുരുതിപ്പറമ്പിൽനിന്നും തിറ, പൂതൻ, സ്ഥാനക്കാളകൾ, കൊടിവരവുകൾ എന്നിവയെത്തും.
രാത്രിയിൽ തായമ്പക, കളംപാട്ട്, പുലർച്ചെ താലംകൊളുത്തി എഴുന്നള്ളിപ്പ്, ഗുരുതിതർപ്പണം എന്നിവയും ഉണ്ടാകും.