എം.എൽ എ ഇടപെട്ടു; തിരുവേഗപ്പുറ പാലം നാളെ മുതൽ അടച്ചിടില്ല | K News


 നവീകരണ പ്രവർത്തനങ്ങൾക്കായി തിരുവേഗപ്പുറ പാലം നാളെ മുതൽ  അടച്ചിടുന്നു എന്ന വാർത്ത ശ്രദ്ധയിൽപെട്ട പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹസിൻ പെരുന്നാൾ സീസണായതിനാൽ പാലം അടച്ച്  പ്രവർത്തി തുടങ്ങുന്നത് മാറ്റി വെക്കണമെന്ന്  മലപ്പുറം ജില്ലയിലെ പൊതുമരാമത്ത് വകുപ്പിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു 

ഇതിനെ തുടർന്ന് നാളെ പാലം അടക്കുന്നില്ലെന്ന് ഉദോഗസ്ഥർ എംഎൽഎ ക്ക് ഉറപ്പ് നൽകിയതായി അറിയിച്ചു.വ്യാപാരികളുടെയും പൊതു ജനങ്ങളുടെയും അഭ്യർത്ഥനകൂടി മാനിച്ചാണ് തീരുമാനം.

തിരുവേഗപ്പുറ പാലത്തിന്റെയും സമീപ റോഡിന്റെയും നവീകരണ പ്രവർത്തി  നടക്കുന്നതിനാൽ വെള്ളിയാഴ്ച മുതൽ മേയ് 25 വരെ പാലത്തിലൂടെയുള്ള ഗതാഗതം പൂർണമായും നിരോധിച്ചതായി നേരെത്തെ ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു 


Below Post Ad