തിരുവനന്തപുരം: സംസ്ഥാനത്ത് പുതുക്കിയ ബസ്-ഓട്ടോ-ടാക്സി നിരക്കുകൾ നിലവിൽ വന്നു. ഓർഡിനറി ബസ് മിനിമം നിരക്ക് എട്ടിൽ നിന്ന് പത്ത് രൂപയായാണ് വർധിച്ചത്. ഓട്ടോ മിനിമം നിരക്ക് 25ൽ നിന്ന് 30 രൂപയായി.
മിനിമം നിരക്കിൽ സഞ്ചരിക്കാവുന്ന ദൂരം ഒന്നര കിലോമീറ്ററും. പുറെമ നാലുചക്ര ഓട്ടോ, ടാക്സി നിരക്കും വർധിച്ചു.
ഓർഡിനറി ബസ് നിരക്കിന് ആനുപാതികമായി കെ.എസ്.ആർ.ടി.സി ഫാസ്റ്റ്, സൂപ്പർഫാസ്റ്റ് സർവിസുകളുടെ നിരക്കുകളും വർധിപ്പിച്ചിട്ടുണ്ട്.