കൊച്ചി: തൃക്കാക്കരയിലെ ഇടത് സ്ഥാനാർഥി ജോ ജോസഫിന്റെ വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസിൽ പട്ടാമ്പി ആമയൂർ മണ്ഡലം പ്രസിഡന്റ് ടി.കെ ഷുക്കൂർ അറസ്റ്റിൽ .
വ്യാഴാഴ്ച 12.30ന് തൃക്കാക്കര പൊലീസാണ് പുതിയ റോഡിലെ വസതിയിൽനിന്ന് ഷുക്കൂറിനെ കസ്റ്റഡിയിലെടുത്തത്. ഷുക്കൂർ ഉൾപ്പെടെയുള്ള രണ്ട് പേരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തി.കോൺഗ്രസ്സ് ബന്ധമുള്ള അഞ്ച് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട് .കൂടുതൽ അറസ്റ്റ് ഇന്ന് ഉണ്ടായേക്കും
അതേസമയം വ്യക്തിഹത്യയെ ഒരിക്കലും അനുകൂലിക്കുന്നില്ലെന്ന് യുഡിഎഫ് സ്ഥാനാർഥി ഉമാ തോമസ് പറഞ്ഞു. ഇത്തരം പ്രവൃത്തികൾ ആര് ചെയ്താലും തെറ്റാണ്. വ്യക്തിഹത്യയെ ഒരിക്കലും അനുകൂലിക്കുന്നില്ല. കോൺഗ്രസ് നേതൃത്വത്തിന് ഇതിൽ ഒരു പങ്കുമില്ലെന്നും അവർ പറഞ്ഞു.