മഹാശിലായുഗ കാലഘട്ടത്തിലെ ചെങ്കൽ ഗുഹയും മൺപാത്രങ്ങളും ആനക്കര പഞ്ചായത്തിലെ കൂടല്ലൂരിൽ കണ്ടെത്തി.
കൂടല്ലൂര്‍ പട്ടിപ്പാറ റോഡില്‍ പറക്കുളം കുടിവെളള പദ്ധതിയുടെ പൈപ്പിടുന്നത്തിനായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ചാല്‍ കീറുന്നതിനിടയിലാണ് ഗുഹയും മൺപാത്രങ്ങളും കണ്ടെത്തിയത്.
ഗുഹക്കകത്ത് ചെറുതും വലുതുമായ നിരവധി മൺ പാത്രങ്ങളുടെ കൂടുതൽ ശേഷിപ്പുകൾ ഉണ്ടെന്നാണ് നാട്ടുകാരുടെ അഭിപ്രായം.
ശനിയാഴ്ച തൃശ്ശൂരിൽ നിന്നും പുരാവസ്തുവകുപ്പ് ഉദ്യോഗസ്ഥര്രും ,റവന്യൂ അധികൃതർക്കും സ്ഥലം സന്ദര്‍ശിച്ച് കൂടുതൽ പരിശോധനകൾ നടത്തും .