തൃത്താല കക്കാട്ടിരി സ്വദേശിയായ യുവാവ് അബുദാബിയിൽ വാഹനാപകടത്തിൽ മരണപ്പെട്ടു.കക്കാട്ടിരി സ്വദേശി തടത്തിപറമ്പിൽ മമ്മു എന്നവരുടെ മകന്‍ റമീസ് (30) ആണ് മരണപ്പെട്ടത്.
അജ്മാനിൽ ജോലി ചെയ്യുകയായിരുന്ന റമീസ് സുഹൃത്തുക്കളോടൊപ്പം അബുദാബിയിലേക്ക് പോയതായിരുന്നു .രാത്രി ഭക്ഷണത്തിന് ശേഷം അബുദാബി ഗ്രാൻ്റ് മോസ്ക് കാണുന്നതിന് വേണ്ടി കാറിൽ പോകവേ എതിരെ വന്ന വാഹനം ഇടിക്കുകയായിരുന്നു .
റമീസിനൊപ്പം മൂന്ന് സുഹൃത്തുക്കളും കാറിൽ ഉണ്ടായിരുന്നു .അതിൽ ഒരാളുടെ നില ഗുരുതരമാണ് .മറ്റ് രണ്ട് പേർക്ക് സാരമായ പരിക്കുകൾ ഉണ്ട്. കാശാമുക്ക് കക്കാട്ടിരി റോഡിൽ താമസിക്കുന്ന റമീസിന്റെ വിവാഹം ഈയടുത്താണ് കഴിഞ്ഞത്.
നടപടികൾ പൂർത്തീകരിച്ച് മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു .ഭാര്യ ഷെഹന ഷെറിൻ ,സഹോദരങ്ങൾ .റംല ,റംസിയ, നാസിം