ഭരതനാട്യത്തിൽ ദേശീയ, അന്തർദേശിയ റെക്കോർഡുകൾ കരസ്തമാക്കിയ പടിഞ്ഞാറങ്ങാടി സ്വദേശിനിയും പട്ടാമ്പി തഹസിൽദാർ കിഷോറിന്റെ മകളുമായ ഹിത കിഷോറിനെ എസ്.ഡി.പി ഐ മാവറ ബ്രാഞ്ച് കമ്മറ്റി മെമന്റോ നൽകി ആദരിച്ചു.
ബ്രാഞ്ചിലെ മുതിർന്ന പ്രവർത്തകൻ ഉമ്മർ വി വി , മെമന്റോ കൈമാറി. ചടങ്ങിൽ ബ്രാഞ്ച് പ്രസിഡണ്ട് നിഷാബ്, സെക്രട്ടറി നൗഫൽ, ട്രഷറർ റസാഖ്, ഷെമീർ ഏ.വി, ബാബു എ വി, നബിൽ റിയാസ് എ വി ,എന്നിവർ പങ്കെടുത്തു.