സ്ത്രീത്വത്തെ അപമാനിക്കല്‍ ;കണ്ണന്‍ പട്ടാമ്പിക്കെതിരെ പൊലീസ് കേസെടുത്തു | K News


സ്ത്രീത്വത്തെ അപമാനിച്ചതിന് സിനിമ സീരിയല്‍ നടന്‍ കണ്ണന്‍ പട്ടാമ്പിക്കെതിരെ എരുമപ്പെട്ടി പൊലീസ് കേസെടുത്തു. 

എരുമപ്പെട്ടി സ്വദേശിയുടെ ഭാര്യയെ കുറിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ മോശം പരാമര്‍ശം നടത്തി പോസ്റ്റിട്ടതിനാണ് സിനിമാ സംവിധായകന്‍ മേജര്‍ രവിയുടെ സഹോദരന്‍കൂടിയായ കണ്ണന്‍ പട്ടാമ്പിക്കെതിരെ കേസെടുത്തിരിക്കുന്നത്. 

മുന്‍പ് എട്ടോളം കേസില്‍ പ്രതിയായ ഇയാള്‍ക്കെതിരെ പകുതിയിലധികവും കേസ് സ്ത്രീകളെ അപമാനിച്ചതിനാണ്. ഇനി ഒരു കേസിലും പ്രതിയാവരുതെന്ന കര്‍ശന വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ ഹൈകോടതി ഇയാള്‍ക്ക് നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. 

എന്നാല്‍ കോടതി വ്യവസ്ഥ ലംഘിച്ച ഇയാളുടെ ജാമ്യം റദ്ദ് ചെയ്യുന്നതിന് പോലീസ് നടപടി ആരംഭിച്ചിട്ടുണ്ട്. 

Tags

Below Post Ad