വെള്ളമടിച്ച് ബോധമില്ലാതെ പിതാവ്; ഒപ്പമിരുന്ന് കരഞ്ഞ് അഞ്ച് വയസ്സുകാരൻ മകൻ;രക്ഷയായി കുന്നംകുളം പോലീസ്


കുന്നംകുളം: പിതാവ് മദ്യപിച്ച് ബോധരഹിതനായതിനെത്തുടർന്ന് തനിച്ചായ കുട്ടിക്ക് രക്ഷയായി കുന്നംകുളം പോലീസ്. ഗുരുവായൂർ റോഡിലെ  പെട്രോൾ പമ്പിന്‌ സമീപം അഞ്ച്‌ വയസ്സുള്ള കുട്ടിയുമായി മദ്യപിച്ച്‌ ബോധമില്ലാത്ത അവസ്ഥയിലെത്തിയ യുവാവ്‌ നാട്ടുകാർക്ക്‌ ശല്യമായാത്. 

കുട്ടിയുമായി ബസ്സിനു മുന്നിലേക്ക്‌ വീണ ഇയാൾ ഓട്ടോറികഷക്കാരോട്‌ തട്ടിക്കയറുകയും ചെയ്തു. തുടർന്ന് പെട്രോൾ പമ്പിന്റെ അരികു ചേർന്ന് ഇയാൾ കിടന്നതോടെ കുട്ടി കരയാൻ ആരംഭിച്ചു.

നാട്ടുകാർ കുട്ടിയെ ആശ്വസിപ്പിച്ച്‌ കാര്യങ്ങൾ ചോദിച്ചറിഞ്ഞതോടെ യുവാവിന്റെ കുട്ടി തന്നെയാണ്‌ എന്ന് ഉറപ്പിക്കുകയായിരുന്നു.കുന്നംകുളം പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് ഉടനടി പോലീസെത്തി.

 അഡീഷണൽ എസ്ഐ സക്കീർ അഹമ്മദ് സിവിൽ പോലീസ് ഓഫീസർ അബുതാഹിർ,  അനൂപ് എന്നിവർ അടങ്ങുന്ന സംഘം കുട്ടിയുടെ വീടും സ്ഥലവും മിനുട്ടുകൾക്ക്‌ ഉള്ളിൽ കണ്ടെത്തി.കുഞ്ഞിനെ ആശ്വസിപ്പിച്ച്‌ പോലീസ്‌ ജീപ്പിൽ കയറ്റി ചങ്ങരംകുളം മൂക്കുതലയിലുള്ള  വീട്ടിൽ  സുരക്ഷിതമായെത്തിച്ചു.

Below Post Ad