എസ്.എസ്.എല്‍.സി പരീക്ഷാ ഫലപ്രഖ്യാപനം ജൂൺ പതിനഞ്ചിനകം ; വിദ്യാഭ്യാസമന്ത്രി


തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷാ ഫലപ്രഖ്യാപനം ജൂൺ പതിനഞ്ചിനകം ഉണ്ടാകുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. ഹയർസെക്കണ്ടറി കെമിസ്ട്രി പരീക്ഷാ മൂല്യനിർണയത്തിൽ രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും ആശങ്ക വേണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ശരിയായ ഉത്തരം എഴുതിയ എല്ലാവർക്കും മാർക്ക് കിട്ടും. മാര്‍ക്ക് വാരിക്കോരി നൽകില്ല. ഇതാണ് സർക്കാർ നയമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ആദ്യം തയ്യാറാക്കിയ ഉത്തര സൂചികയിൽ ഒരു തെറ്റുമില്ല. ചില കാര്യങ്ങൾ കൂടി ചേർത്ത് ഉത്തര സൂചിക തയ്യാറാക്കി പുതുതായി ഇറക്കി. ഉത്തര സൂചിക തയ്യാറാക്കിയ 12 അധ്യാപകർക്കെതിരായ നടപടി സെക്രട്ടറിയുടെ റിപ്പോർട്ട് ലഭിച്ചതിനു ശേഷം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.

മുന്നറിയിപ്പില്ലാതെ മൂല്യനിര്‍ണയക്യാമ്പ് ബഹിഷ്കരിച്ച അധ്യാപകരുടെ നടപടിയില്‍ ദുരൂഹതയുണ്ടെന്നും മന്ത്രി ആരോപിച്ചു. ഇതിനുപിന്നില്‍ ഗൂഢാലോചനയുണ്ടോയെന്ന് പരിശോധിക്കും. ഹൈക്കോടതി ഉത്തരവിനെതിരെയായിരുന്നു നീക്കമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Tags

Below Post Ad