കണ്‍മുന്നില്‍ അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ ആളുകള്‍ പകച്ചുപോവാറാണ് പതിവ്. പക്ഷേ വെള്ളത്തിനടിയിലേക്ക് ഒരു ജീവൻ താഴ്ന്ന് പോവുന്നത് കണ്ടപ്പോള്‍ ജിഷ്ണുവിന് നോക്കി നില്‍ക്കാന്‍ കഴിഞ്ഞില്ല.
ഇന്നലെ വൈകുന്നേരം ജിഷ്ണുവും സുഹൃത്ത് ജിത്തുവും തൃത്താല വെള്ളിയാങ്കല്ല് പാലത്തിലൂടെ യാത്ര ചെയ്യവെയാണ് ഗർഭിണിയായ ഒരു സ്ത്രീ ഭാരതപ്പുഴയിൽ മുങ്ങിത്താഴുന്നത് കണ്ടത്. മറ്റൊന്നും ആലോചിക്കാതെ പുഴയിലേക്ക് എടുത്ത് ചാടി.
പിന്നീട് വെള്ളിയാങ്കല്ല് പൈതൃക പാർക്ക് ജീവനക്കാരൻ അബുബക്കറും ജിത്തു എന്ന യുവാവും ചേർന്ന് യുവതിയെ കരക്ക് കയറ്റി.
യുവതിയെ രക്ഷപ്പെടുത്തി കരക്കെത്തിച്ച് മനുഷ്യ സ്നേഹത്തിന്റെ ഉദാത്ത മാതൃകയായ ജിഷ്ണു DYFI കക്കാട്ടിരി സെന്റെർ യൂണിറ്റ് സെക്രട്ടറിയാണ് .ജിഷ്ണുവിൻ്റെ ധീരതയെ സ്പീക്കർ എം.ബി.രാജേഷ് അഭിനന്ദിച്ചു.
ഇന്നലെ വൈകീട്ട് മൂന്നരക്കാണ് തൃത്താല വെള്ളിയാങ്കല്ല് പാലത്തിൽ നിന്നും ഭാരതപ്പുഴയിലേക്ക് ചാടി ഗർഭിണിയായ യുവതി ആത്മഹത്യക്ക് ശ്രമിച്ചത്.തൃത്താല പോലീസ് സ്ഥലത്തെത്തി യുവതിയെ പട്ടാമ്പി താലൂക്ക് ആശുപത്രിയിലെത്തിച്ചു.