ഒരു കുടുംബത്തിലെ മൂന്ന് പേരാണ് മരിച്ചത്. മുഹമ്മദ്, ഭാര്യ ജാസ്മിൻ, മകൾ ഫാത്തിമത്ത് എന്നിവരാണ് മരിച്ചത്.അഞ്ചുവയസുള്ള കുട്ടിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഗുഡ്‌സ് ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്ന സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ച് ആണ് അപകടം എന്ന് പ്രാഥമിക വിവരം.
ഭാര്യയേയും മകളേയും തീകൊളുത്തി ഭർത്താവ് ആത്മഹത്യ ചെയ്തുവെന്നാണ് നിഗമനം. ജാസ്മിനേയും മകളേയും ഗുഡ്സ് ഓട്ടോയിലിട്ട് കത്തിച്ച ശേഷം ഭർത്താവ് തീ കൊളുത്തി കിണറ്റിൽ ചാടിയെന്നാണ് നിഗമനം. ഭാര്യയുടെ തറവാട് വീട്ടിന് സമീപത് വച്ചാണ് സംഭവം.
'രാവിലെ വീട്ടിലെത്തി, ഭാര്യയെയും മക്കളെയും വാഹനത്തില്‍ കയറ്റി'
ജാസ്മിൻ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കുടുംബപ്രശ്നങ്ങളെ തുടർന്ന് സ്വന്തം വീട്ടിലാണ് കഴിയുന്നത്. ഇന്നു രാവിലെയാണ് മുഹമ്മദ് ജാസ്മിന്റെ ആക്കപ്പറമ്പിലെ വീട്ടിലെത്തിയത്. ഗുഡ്‌സ് ഓട്ടോയുമായാണ് ഇയാള്‍ എത്തിയത്.
വീട്ടിലെത്തിയ ഇയാള്‍ ഭാര്യയെയും രണ്ടു കുട്ടികളെയും വിളിച്ചുവരുത്തി വാഹനത്തിന്റെ മുൻവശത്തെ സീറ്റിലിരുത്തി. തുടര്‍ന്ന് മുഹമ്മദും അകത്ത് കയറി പെട്രോളോ മണ്ണെണ്ണയോ ഉപയോഗിച്ച് കത്തിക്കുകയായിരുന്നു. ഇതിന്റെ മുൻപ് വാഹനത്തിനകത്ത് സ്‌ഫോടകവസ്തുവായ ഗുണ്ടും മുഹമ്മദ് സ്ഥാപിച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
തീ ആളിപ്പടരുന്നതിനിടെ വണ്ടിയുടെ വാതിൽ തുറന്ന് മുഹമ്മദ് പുറത്തേക്ക് ചാടി. ശരീരത്തിൽ തീപൊള്ളലേറ്റ ഇയാള്‍ തൊട്ടടുത്തുള്ള കിണറ്റിലേക്ക് എടുത്തുചാടി. ഇതിനിടയിൽ അഞ്ചു വയസുള്ള കുഞ്ഞ് വാഹനത്തിൽനിന്ന് രക്ഷപ്പെട്ടു. കുട്ടിയെ പൊള്ളലോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. എന്നാൽ, ജാസ്മിനും 11 വയസുകാരിയും ദേഹമാസകലം പൊള്ളലേറ്റു മരിക്കുകയായിരുന്നു.