പത്ത് വയസ്സുകാരനെതിരെ ലൈംഗികാതിക്രമണം; 40 കാരന് 64 വർഷം കഠിന തടവ് | K News


പത്ത് വയസ്സുകാരനെതിരെ ലൈംഗികാതിക്രമണം നടത്തിയ കേസിൽ ബന്ധുകൂടിയായ 40 കാരന് പ്രതിക്ക് 64 വർഷം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും പട്ടാമ്പി ഫാസ്റ്റ്ട്രാക്ക് കോടതി  ശിക്ഷ വിധിച്ചു. 

2020 ഫെബ്രുവരിയിലാണ്  കേസിനാസ്പദമായ സംഭവം നടക്കുന്നത്. പ്രതി താമസിച്ചുവരുന്ന വാടക കോട്ടേഴ്സിലേക്ക് കുട്ടിയെ വിളിച്ചുവരുത്തിയാണ് ലൈംഗിക അതിക്രമം നടത്തിയത്. കുട്ടിയുടെ വീട്ടുകാർ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൊപ്പം  എസ് ഐ എംബി രാജേഷിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം പൂർത്തീകരിച്ചത്.

കുട്ടിയുടെ ബന്ധുകൂടിയായ നാൽപതുകരൻ  തിരുവേഗപ്പുറ മാമ്പറ്റ വീട്ടിൽ ഇബ്രാഹിമിനെ  64 വർഷം കഠിന തടവിനും രണ്ട് ലക്ഷം രൂപ പിഴ നല്കാനും പട്ടാമ്പി ഫാസ്റ്റ്ട്രാക്ക് കോടതി ജഡ്ജ് സതീഷ് കുമാർ ശിക്ഷ വിധിച്ചു. 

പിഴത്തുക കുട്ടിക്ക് നൽകാനും കോടതി നിർദ്ദേശിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡ്വക്കേറ്റ് നിഷാ വിജയകുമാർ ഹാജരായി. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ വിയ്യൂർ ജയിലിലേക്ക് മാറ്റി

Below Post Ad