തൃത്താല : ആലൂരിൽ ആക്രി പെറുക്കാൻ വീടിനു സമീപം വന്ന യുവാവ് വീട്ടിൽ ഒറ്റക്കായിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം. പട്ടാമ്പി മരുതൂർ കരിമ്പുള്ളി സ്വദേശി ബാബു (45) വിനെ നാട്ടുകാർ പിടികൂടി തൃത്താല പോലീസിൽ ഏൽപ്പിച്ചു
കഴിഞ്ഞദിവസം ആക്രി പെറുക്കാൻ നടക്കുന്നതിനിടെ ആലൂർ പ്രദേശത്തെ ഒരു വീട്ടിൽ ആക്രി ഉണ്ടോയെന്ന് ചോദിച്ചു കയറിയ യുവാവ് വീട്ടിൽ ഒറ്റക്കായിരുന്ന പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
കുട്ടിയുടെ അമ്മ ജോലിക്കും അനിയൻ കളിക്കാനും പോയി സമയത്ത് ഒറ്റക്കായ കുട്ടി ഫോണിൽ പാട്ടു കേട്ടു കിടക്കുന്നതിനിടയിലാണ് പീഡനശ്രമം.
പെൺകുട്ടി ഉച്ചത്തിൽ നിലവിളിച്ചതോടെ നാട്ടുകാർ ഓടിക്കൂടി യുവാവിനെ പിടികൂടി തൃത്താല പോലീസിൽ ഏൽപ്പിച്ചു.തൃത്താല പോലീസ് തുടർ നടപടികൾ സ്വീകരിച്ച് പോക്സോ കേസ് ചുമത്തി പ്രതിയെ റിമാൻഡ് ചെയ്തു.
പകൽ ആക്രി പെറുക്കാൻ എന്ന വ്യാജേനെ വന്ന് വീടുകൾ നോക്കിവെച്ച് രാത്രിയിൽ മോഷണം നടത്തിയ അഞ്ച് അന്യ സംസ്ഥാന തൊഴിലാളികളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യുകയുണ്ടായി .ജാഗ്രത പാലിക്കുക