പട്ടാമ്പിയിൽ മയക്കുമരുന്ന് വേട്ട.പട്ടാമ്പി എക്സൈസ് മഞ്ഞളുങ്ങൽ, കൊണ്ടൂർക്കര, കീഴായൂർ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ കൊണ്ടൂർക്കരയിൽ വെച്ച് 3.233 ഗ്രാം എംഡിഎംഎയുമായി ഓങ്ങല്ലൂർ കൊണ്ടൂർക്കര സ്വദേശി മാച്ചാംപുള്ളി വീട്ടിൽ വീരാൻകുട്ടി മകൻ മുസ്തഫയെ (53) അറസ്റ്റ് ചെയ്തു
മാരക മയക്കുമരുന്നായ എംഡിഎംഎ കടത്തി കൊണ്ടുവരാൻ ഉപയോഗിച്ച സ്ക്കൂട്ടറും കസ്റ്റഡിയിലെടുത്തു. പ്രതിയെ ഇന്ന് പട്ടാമ്പി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും
റെയ്ഡിന് പട്ടാമ്പി എക്സൈസ് റെയ്ഞ്ച് ഓഫീസിലെ എക്‌സൈസ് ഇൻസ്‌പെക്ടർ പി. ഹരീഷ്, പ്രിവെന്റീവ് ഓഫീസർമാരായ കെ. വസന്തകുമാർ, എൻ. നന്ദകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ജോസ്. ജെ, നിതീഷ് ഉണ്ണി. എ.യു., എക്സൈസ് ഡ്രൈവർ രാധാകൃഷ്ണൻ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.