വീട്ടുകാർ പെരുന്നാളിന് വിരുന്നു പോയി ; മോഷ്ടാക്കൾ പണ്ടവും പണവും കവർന്നു


 .

വീട്ടുകാർ പെരുന്നാളിന് വിരുന്നു പോയ തക്കത്തിൽ വാതിൽ കുത്തിതുറന്ന മോഷ്ടാക്കൾ പണ്ടവും പണവും കവർന്നു.വിളയൂർ എടപ്പലത്താണ് സംഭവം. വലിയ പാലത്തിങ്കൽ കുഞ്ഞുമൊയ്തീൻ എന്നയാളുടെ വീട്ടിലാണ് മോഷണം നടന്നത്.

മൂന്നു പവൻ സ്വർണാഭരണവും അയ്യായിരം രൂപയും നഷ്ടപ്പെട്ടെന്നാണ് പ്രാഥമിക നിഗമനം. പെരുന്നാളിന് വിരുന്നു പോയ വീട്ടുകാർ ബുധനാഴ്ച വൈകുന്നേരത്തോടെ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.
മുൻവശത്തെ വാതിൽ കുത്തിത്തുറന്നാണ് മോഷ്ടാക്കൾ അകത്തു കയറിയിരിക്കുന്നത്. അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണവും പണവുമാണ് കവർന്നത്. കൊപ്പം എസ്.ഐ. എം.ബി രാജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി
Tags

Below Post Ad