കപ്പൂർ കാഞ്ഞിരത്താണിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് കപ്പൂർ സ്വദേശികളായ രണ്ട് പേർക്ക് പരിക്ക് . ബൈക്കിന്റെ പുറകിലിരുന്ന യുവതിക്കു ഗുരുതര പരിക്കുപറ്റിയിട്ടുണ്ട്.
ബുധനാഴ്ച നാല് മണിക്കായിരുന്നു അപകടം ഉണ്ടായത്. കാറും ബൈക്കും എടപ്പാള് ഭാഗത്തേക്ക് പോവുകയായിരുന്നു ബൈക്കിനെ മറികടക്കുമ്പോൾ ആയിരുന്നു അപകടം സംഭവിച്ചത്.
പരിക്കുപറ്റിയ വരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചാലിശ്ശേരി പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.