തൃത്താല വെള്ളിയാങ്കല്ല് പാലത്തിൽ നിന്നും ഭാരതപ്പുഴയിലേക്ക് ചാടി ഗർഭിണിയായ യുവതിയുടെ ആത്മഹത്യ ശ്രമം.ഇന്ന് വൈകീട്ട് മൂന്നരക്കാണ് സംഭവം.
യുവതിയെ നാട്ടുകാരും പാർക്ക് ജീവനക്കാരനും പുഴയിലിറങ്ങി രക്ഷിച്ചു.തൃത്താല പോലീസ് സ്ഥലത്തെത്തി പരിക്കുപറ്റിയ യുവതിയെ പട്ടാമ്പി താലൂക്ക് ആശുപത്രിയിലെത്തിച്ചു.
വീട്ടിൽ ഭർത്താവിനോട് വഴക്കിട്ടാണ് വല്ലപ്പുഴ സ്വദേശിനിയായ യുവതി വെള്ളിയാങ്കല്ലിൽ എത്തി ആത്മഹത്യക്ക് ശ്രമിച്ചത്. മാനസികനില തെറ്റിയ അവസ്ഥയിലായിരുന്നു യുവതിയുണ്ടായിരുന്നത് .യുവതി ചാടിയ ഭാഗത്ത് പുഴയിൽ രണ്ടാൾക്ക് വെള്ളമുണ്ടായിരുന്നു
ആത്മഹത്യക്ക് ശ്രമിച്ച യുവതിയെ രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങൾ: