ആനക്കരയിൽ വർഷങ്ങൾക്ക് ശേഷം ഒന്നാംവിള നെൽകൃഷിക്ക് തുടക്കമായി

   

വർഷങ്ങളായിആനക്കരയിലെ കർഷകർ ഒന്നാം വിള നെൽകൃഷി ഉപേക്ഷിച്ചിട്ട് സുരക്ഷിതമായ രണ്ടാം വിള മാത്രമാണ് കർഷകർ ചെയ്തു വന്നിരുന്നത് ആനക്കര ഗ്രാമപഞ്ചായത്ത്‌, കൃഷിഭവൻ  നേതൃത്വത്തിൽ സമഗ്രമായ ഇടപെടലിലൂടെ വീണ്ടും ഒന്നാം വിള നെൽകൃഷിക്ക് ഒരുങ്ങുകയാണ് .

ആനക്കരയിലെ കർഷർ. മൂപ്പ് കുറഞ്ഞ ജ്യോതി നെൽവിത്ത് സൗജന്യമായി വിതരണം ചെയ്തും സബ്‌സിഡി നിരക്കിൽ കുമ്മായവും, ജില്ലാ, ബ്ലോക്ക്‌, ഗ്രാമപഞ്ചായത്ത്‌ ജനകീയാസൂത്രണത്തിലൂടെ ഉഴവ് കൂലിയും കൂടാതെ കൃഷി വകുപ്പിന്റെ സിംഗിൾ ടു ഡബിൾ ക്രോപ് പദ്ധതി പ്രകാരം ഹെക്റ്ററിന് പതിനായിരം രൂപയും നെൽകിയാണ് കർഷകരെ ഈ കൃഷിയിലേക്ക് ആകർഷിച്ചത് .

ഈ വർഷം 240 ഏക്കറിൽ ആണ് ഒന്നാം വിള കൃഷിയിറക്കുന്നത് ത്രിത്താലയുടെ സമഗ്ര വികസനത്തിന് ആനക്കരയുടെ കാർഷിക മേഖലയിലെ ഈ ഇടപെടൽ വലിയപങ്കുവഹിക്കാനാവും.കൊയ്തെടുക്കുന്ന നെല്ല് മുഴുവൻ  കൃഷിയിടത്തിൽ നിന്ന് സപ്ലയിക്കോ നേരിട്ട് സംഭരിക്കുന്നതിനിവേണ്ടി ആവശ്യമായ നടപടികൾ ഉണ്ടാകുമെന്നത് കർഷകർക്ക് വലിയ ആശ്വാസമാകും.

പദ്ധതിയുടെ വിത്തിടൽ ചടങ്ങ് ബഹു :കേരള നിയമസഭ സ്പീക്കറും തൃത്താലയുടെ എം ൽ എ യുമായ ശ്രീ എം ബി രാജേഷ് പന്നിയൂർ മുണ്ട്രക്കോട് പാടശേഖരത്തിൽ നിർവഹിച്ചു ആനക്കര ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ കെ മുഹമ്മദ് അധ്യക്ഷത വഹിച്ചു ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാനും  പാടശേഖര സെക്രട്ടറിയുമായ ശ്രീ ബാലചന്ദ്രൻ സ്വാഗതവും കൃഷി ഓഫീസർ ശ്രീ സുരേന്ദ്രൻ എം പി പദ്ധതി വിശദീകരണവും നടത്തി .

ആശംസകൾ അർപ്പിച്ചു ആനക്കര ഗ്രാമപഞ്ചായത്ത്‌ വികസന, ആരോഗ്യസ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരായ സവിത ടീച്ചർ,പി സി രാജു,എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു വാർഡ് മെമ്പർ മാരായ   പ്രജിഷ, ബീന,   എ ഡി സി അംഗങ്ങളായ അബ്ദുൽ ഹമീദ്, മുഹമ്മദ് ഷിജു കൃഷ്ണൻ കുട്ടി എന്നിവർ പങ്കെടുത്തു പാടശേഖര സമിതി പ്രസിഡന്റ് ശ്രീ മനോജ്‌ നന്ദിയും രേഖപെടുത്തി

Below Post Ad