ഭക്ഷ്യ വിഷബാധ കൂടുന്നു ; പട്ടാമ്പിയിലും,തൃത്താലയിലും ഭക്ഷ്യസുരക്ഷാ ഓഫിസർമാരില്ല | K News


സംസ്ഥാനത്തു ഭക്ഷ്യ വിഷബാധ കൂടുന്ന സാഹചര്യത്തിൽ സ്ഥാപനങ്ങളിൽ പരിശോധന ശക്തമാക്കുമെന്നു ഭക്ഷ്യ സുരക്ഷ വിഭാഗം അറിയിപ്പെങ്കിലും പാലക്കാട്  ജില്ലയിൽ വേണ്ടത്ര ഭക്ഷ്യ സുരക്ഷാ ഓഫിസർമാരില്ലാത്തതു നടപടികളെ ബാധിക്കുന്നു.

13 ഉദ്യോഗസ്ഥർ വേണ്ടിടത്ത് 6 പേർ മാത്രം. പട്ടാമ്പി, തൃത്താല, ഷൊർണൂർ, മണ്ണാർക്കാട്, പാലക്കാട്, നെന്മാറ, ചിറ്റൂർ എന്നിവിടങ്ങളിൽ ഭക്ഷ്യസുരക്ഷാ ഓഫിസർമാരില്ല. പരിശോധന ഉൾപ്പെടെ നടപടികൾ നടക്കുന്നില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

സംസ്ഥാനത്തു ഭക്ഷ്യ വിഷബാധ കൂടുന്ന സാഹചര്യത്തിൽ സ്ഥാപനങ്ങളിൽ പരിശോധന ശക്തമാക്കുമെന്നു ഭക്ഷ്യ സുരക്ഷ വിഭാഗം അറിയിച്ചു.

ചൊവ്വാഴ്ച പട്ടാമ്പി, തൃത്താല, ഒറ്റപ്പാലം, നെന്മാറ, ആലത്തൂർ, വടക്കഞ്ചേരി എന്നിവിടങ്ങളിൽ രണ്ടു സ്‌ക്വാഡുകൾ പരിശോധന നടത്തി. കോഴിയിറച്ചി മുഴുവനായും വെന്തുവെന്ന് ഉറപ്പുവരുത്തണം, പാസ്ച്വറൈസ് ചെയ്ത മുട്ട മാത്രമേ ഉപയോഗിക്കാവു, ഏത് ഭക്ഷണം ഉണ്ടാക്കുന്നവരും വിളമ്പുന്നവരും വൃത്തി പാലിക്കണമെന്നും ഭക്ഷ്യ സുരക്ഷാവകുപ്പ് അറിയിച്ചു. വരും ദിവസങ്ങളിലും പരിശോധന തുടരും

Below Post Ad