വീണുകിട്ടിയ സ്വർണ്ണാഭരണം ഉടമസ്ഥന് തിരിച്ച് നൽകി മാതൃകയായി | K News


 
വീണുകിട്ടിയ സ്വർണ്ണാഭരണം ഉടമസ്ഥന് തിരിച്ച് നൽകി വയോധിക മാതൃകയായി.വിദേശത്ത് നിന്ന് അവധിക്ക് വന്ന ആലൂർ  സ്വദേശി സുഹൃത്തിന്റെ കുട്ടിക്ക് വേണ്ടി കൊണ്ടുവന്ന സ്വർണ്ണ ചെയിൻ  അവരുടെ വീട്ടിൽ കൊടുക്കാൻ  പോകുന്ന വഴിയിൽ നഷ്ടമായിരുന്നു.

ആലൂർ കയറ്റം മുതൽ സെ‌ന്റർ വരെയുള്ള ദൂരത്തിൽ സ്കൂട്ടർ യാത്രക്കിടെ  സ്വർണ്ണാഭരണം നഷ്ടപ്പെട്ട വിവരം സുഹൃത്തുക്കൾ  സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.

ആഭരണം വീണുകിട്ടിയ ആലൂർ ക്വാർട്ടേഴ്സിൽ താമസിക്കുന്ന വയോധിക ഉടമസ്ഥൻ വന്നാൽ ഏൽപ്പിക്കണമെന്ന് പറഞ്ഞു മറ്റൊരു സഹോദരിയെ ഏൽപ്പിക്കുകയായിരുന്നു. പിന്നീട് യഥാർത്ഥ ഉടമസ്ഥന് ആഭരണം തിരിച്ച് നൽകി മാതൃകയായി

Tags

Below Post Ad