പഴമയുടെ വീറും വാശിയുമായി കൂടല്ലൂർ ഗ്രാമവും നിളയോരവും വീണ്ടുമൊരു പകിടകളി ആരവത്തിലമരുകയാണ്.കൂടല്ലൂർ പകിടകളി സംഘത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന കൂടല്ലൂർ പകിടകളി മഹോത്സവത്തിന് മെയ് 7 ന് തുടക്കമാകും.
എംടിയുടെ കഥകളിലൂടെ ലോകമറിഞ്ഞ കൂടല്ലൂരിലെ കോന്തുനായരുള്‍പ്പെടെ എണ്ണമറ്റ പകിടകളിക്കാരുടെ മണ്ണില്‍ വീണ്ടും ആവേശമാവുകയാണ് പകിടകളി.നാടിന്റെ പേരും പെരുമയും നിലനിർത്താൻ പുതുതലമുറയ്ക്കും കഴിയുമെന്ന് ഒരിക്കൽകൂടി ഓർമ പ്പെടുത്താനും കൂടി ഉതകുന്നതാകും ഈ മത്സരം
രാജവാഴ്ചക്കാലത്തുപോലും വളരെ പ്രാധാന്യമുള്ള കളിയാണ് പകിടകളി.അന്ന് ദേശങ്ങളുടെ പെരുമയും പ്രൗഢിയും പകിടക്കുരുവിലാണ് തെളിയിച്ചിരുന്നത്.
നാലു കൊമ്പുകളിലായി 96 കളങ്ങളിലാണ് മല്‍സരം.വാഴയിലയുടെ തണ്ടാണ് ചൂതിനായി വെട്ടിയെടുക്കുക.എട്ട് ചൂതുകൾ കൊമ്പ് ചുറ്റി പഴം വീണാൽ കളി ജയിക്കും.ഒരു കളിയിൽ ജയം കാണാൻ ചിലപ്പോൾ ദിവസങ്ങള്‍ തന്നെ വേണ്ടിവരും.
പകിടയെ എണ്ണംപറഞ്ഞ് വീഴ്ത്തുന്ന കാരണവന്മാർ ചേരിതിരിഞ്ഞ് കളിക്കുമ്പോഴും പകിടക്കുരു രണ്ടും മണ്ണിൽൽക്കിടന്ന് ഉരുളുമ്പോഴും ഇനി നിളാതീരത്ത് ആരവങ്ങളുയരും.