ചാലിശ്ശേരി ആശുപത്രിക്ക് സമീപം താമസിക്കുന്ന വിനു (30) വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിക്കായിരുന്നു സംഭവം.
നാട്ടുകാരുടെയും വീട്ടുകാരുടെയും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ചാലിശ്ശേരി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ചാലിശ്ശേരി പോലീസ് സ്ഥലത്തെത്തി മൃതദേഹം കുന്നംകുളം ഹോസ്പിറ്റലിലേക്ക് മാറ്റി.
ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിനു ശേഷം നാളെ മൃതദേഹം വീട്ടുകാർക്ക് വിട്ടു നൽകും.