ഖത്തറില്‍ വാഹനാപകടം. അക്കിക്കാവ് സ്വദേശിയടക്കം മൂന്ന് മലയാളികള്‍ മരിച്ചു | K News


 ദോഹ- ഖത്തറിൽ പെരുന്നാൾ ആഘോഷിക്കാനായി മരുഭൂമിയിലേക്ക്​ പോയ മലയാളി സംഘം അപകടത്തില്‍പ്പെട്ട് മൂന്ന് മരണം, മിസഈദ് സീലൈനിലാണ് മലയാളികള്‍ സഞ്ചരിച്ച ലാന്‍ഡ് ക്രൂയിസര്‍ കാര്‍ അപകടത്തില്‍പ്പെട്ടത് .ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു

അക്കിക്കാവ് സ്വദേശി റസാക്ക്, ആലപ്പുഴ സ്വദേശി സജിത്ത്,കോഴിക്കോട് സ്വദേശി ഷമീം,  എന്നിവരാണ് മരിച്ചത്, കൂടെയുണ്ടായിരുന്ന ഇരിട്ടി സ്വദേശി ശരണ്‍ജിത്ത് ശേഖര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. സജിത്തിന്റെ ഭാര്യയും രണ്ട് മക്കളും അപകട സമയത്ത് വാഹനത്തിലുണ്ടായിരുന്നു. ഇവര്‍ക്ക് കാര്യമായ പരിക്കുകളില്ല.

ഇവര്‍ സഞ്ചരിച്ച വാഹനം കല്ലിലിടിച്ച് നിയന്ത്രണം വിടുകയായിരുന്നു. മൂവരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി ദൃക്സാക്ഷികള്‍ പറഞ്ഞു.മുഐതറില്‍ നിന്ന് ഉച്ചയോടെയാണ് ഇവര്‍ സീലൈനിലേക്ക് തിരിക്കുന്നത്.വൈകിട്ടോടെയാണ് അപകടം. 

പരിക്കേറ്റവരെ എയര്‍ ആംബുലന്‍സില്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. അടുത്ത വില്ലകളില്‍ താമസിക്കുന്നവരാണ് ഇവര്‍. റസാഖ് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ജോലി ചെയ്യുകയായിരുന്നു. സജിത്ത് വുഖൂദിലെ ജീവനക്കാരനാണ്. മൃതദേഹങ്ങള്‍ വക്ര ഹമദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.



Below Post Ad